Sunday, May 5, 2024
HomeKeralaദിലീപിന് പിന്നാലെ വിചാരണ കോടതി ജഡ്ജിയും സുപ്രീം കോടതിയില്‍, സുപ്രധാന ആവശ്യം

ദിലീപിന് പിന്നാലെ വിചാരണ കോടതി ജഡ്ജിയും സുപ്രീം കോടതിയില്‍, സുപ്രധാന ആവശ്യം

കൊച്ചി: സുപ്രീം കോടതിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് യുയു ലളിത് ആണ് പുതിയ ബെഞ്ചിന് ചുമതല നല്‍കിയത്. ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആയിരിക്കും ഇനി കേസ് പരിഗണിക്കുക. നേരത്തേ ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ വിരമിച്ച പശ്ചാത്തലത്തിലാണ് നടപടി.നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റെ ബെഞ്ചില്‍ ജസ്റ്റിസ് ദിനേശും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. അതിനിടെ കേസിലെ വിചാരണ കോടതി ജഡ്ജി ജസ്റ്റിസ് ഹണി എം വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയില്‍ കൂടുതലും ബാങ്ക് നിക്ഷേപം

1വിചാരണ കോടതി ജഡ്ജിയെ കേസ് പരിഗണിക്കുന്നതില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ കേസില്‍ ഹൈക്കോടതിയില്‍ രഹസ്യവാദം തുടരുന്നതിനിടെയാണ് ഇപ്പോള്‍ വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്.

 2

കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിന് കൂടുതല്‍ സമയം വേണ്ടതുണ്ടെന്ന് കാണിച്ചാണ് വിചാരണ കോടതിയുടെ നീക്കം. ആറ് മാസം കൂടി അധിക സമയം വേണമെന്നാണ് ആവശ്യം. വിചാരണ കോടതിയുടെ ആവശ്യം ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.

ദിലീപ് കേസ്; ‘കുറ്റവാളി ചില തെളിവുകള്‍ ബാക്കിവെച്ചിട്ടുണ്ടാകും, ഇവിടെ അതുണ്ട്’; ടിബി മിനി

 3

നടി ആക്രമിക്കപ്പെട്ട കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു 2019 ല്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് കേസില്‍ പുരോഗതി ഉണ്ടായ സാഹചര്യത്തില്‍ വിചാരണ നീണ്ടുപോകുകയായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കടന്ന് വരവോടെ കേസില്‍ തുടരന്വേഷണം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ബാലചന്ദ്രകുമാര്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങില്‍ കിടിലന്‍ ലുക്കില്‍ താരങ്ങള്‍, ചിത്രങ്ങള്‍ വൈറല്‍

 4

തുടര്‍ന്ന് ആറ് മാസത്തെ അന്വേഷണത്തിനൊടുവില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍വിചാരണയും ആരംഭിച്ചു. ഇതിനിടയിലാണ് വിചാരണ കോടതിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സി ബി ഐ സെപ്ഷ്യല്‍ കോടതിയില്‍ ഉണ്ടായിരുന്ന കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിതയുടെ നീക്കം.

 5

സിബിഐ സ്പെഷ്യല്‍ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിയമിച്ച്‌ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഹൈക്കോടതി രജിസ്ട്രാര്‍ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. എന്നാല്‍ കോടതി മാറ്റം നിയമവിരുദ്ധമാണെന്നായിരുന്നു നടി ആരോപിച്ചത്. മാത്രമല്ല വിചാരണ കോടതി കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവിന് എട്ടാം പ്രതിയുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ നല്‍കിയ പല ഹര്‍ജികളിലും നീതിപൂര്‍വ്വമായല്ല നടപടിയല്ല ജഡ്ജി സ്വീകരിച്ചതെന്നും നടി ആരോപിച്ചിരുന്നു.

 6

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗഹണിക്കും. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വിധി പറയാന്‍ വിചാരണ കോടതിയെ ജഡ്ജിയെ തടസപ്പെടുന്നുവെന്ന ആരോപണവും ദിലീപ് ഹര്‍ജിയില്‍ ഉയര്‍ത്തുന്നുണ്ട്.

 7

തന്റെ മുന്‍ഭാര്യയും ഒരു പോലീസ് ഉന്നത ഉദ്യോഗസ്ഥയും ചേര്‍ന്നാണ് തനിക്കെതിരെ കേസ് ഉണ്ടാക്കിയതെന്നും സിനിമാ മേഖലയിലെ പലര്‍ക്കും തന്നോട് ശത്രുതയുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വിസ്തരിക്കാന്‍ വീണ്ടും അനുവദിക്കരുതെന്ന ആവശ്യവും ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular