Saturday, April 27, 2024
HomeKeralaആഴക്കടല്‍ മത്സ്യബന്ധനം; കേരളത്തിന് പുതിയ 2 കപ്പല്‍ വാഗ്ദാനം ചെയ്ത് അമിത് ഷാ

ആഴക്കടല്‍ മത്സ്യബന്ധനം; കേരളത്തിന് പുതിയ 2 കപ്പല്‍ വാഗ്ദാനം ചെയ്ത് അമിത് ഷാ

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിനായി രണ്ട് കൂറ്റന്‍ കപ്പലുകള്‍ സഹകരണ വകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിന് വാഗ്‌ദാനം ചെയ്തു.

തിരുവനന്തപുരത്തെ ഫിഷ്നെറ്റ് ഫാക്ടറി സന്ദര്‍ശിച്ച അമിത് ഷാ പദ്ധതിനിര്‍ദേശം സമര്‍പ്പിക്കാന്‍ മത്സ്യഫെഡിന് നിര്‍ദ്ദേശം നല്‍കി. മൂന്ന് പുതിയ ഫിഷ്നെറ്റ് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് സാമ്ബത്തിക സഹായവും വാഗ്ദാനം ചെയ്തു.

മുട്ടത്തറ മത്സ്യഫെഡിന് കീഴിലുള്ള നെറ്റ് മാനുഫാക്ചറിംഗ് ഫാക്ടറി സന്ദര്‍ശിച്ച അമിത് ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ പദ്ധതിക്ക് അനുമതി നല്‍കാമെന്ന് ഉറപ്പ് നല്‍കി. നേരത്തെ പ്രധാനമന്ത്രി മത്സ്യസമ്ബദ യോജന പ്രകാരം 1.5 കോടി രൂപയുടെ 10 മത്സ്യബന്ധന യാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.

വലുതും മത്സ്യസംസ്കരണത്തിനുള്ള സൗകര്യങ്ങളുള്ളതുമായ കപ്പലുകള്‍ വാങ്ങാനുള്ള നിര്‍ദ്ദേശം അമിത് ഷാ നല്‍കി. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിന് എന്‍.സി.ഡി.സി അനുവദിച്ച വായ്പയുടെ പലിശ കുറയ്ക്കുന്നത് സംബന്ധിച്ച്‌ ആറുമാസത്തിനകം തീരുമാനമെടുക്കും. മുട്ടത്തറയിലേത് പോലെ മൂന്ന് പുതിയ ഫിഷ് നെറ്റ് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് സാമ്ബത്തിക സഹായം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular