Saturday, April 27, 2024
HomeIndiaനിയമനിര്‍മാണ സഭയിലേക്ക് താക്കറെ നിര്‍ദ്ദേശിച്ച പേരുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഷിന്‍ഡെ സര്‍ക്കാര്‍

നിയമനിര്‍മാണ സഭയിലേക്ക് താക്കറെ നിര്‍ദ്ദേശിച്ച പേരുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഷിന്‍ഡെ സര്‍ക്കാര്‍

മുംബൈ: സംസ്ഥാന നിയമ നിര്‍മാണ സഭയില്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നിര്‍ദേശിച്ച 12 പേരുകള്‍ പിന്‍വലിക്കാന്‍ ഗവര്‍ണറെ സമീപിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ.

പേരുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ ഗവര്‍ണര്‍ ഭഗതള സിങ് കേശാരിക്ക് കത്തെഴുതി.

സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിലെ മാറ്റം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ക്വാട്ടയില്‍ താക്കറെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 12 പേരുകള്‍ പിന്‍വലിക്കണമെന്ന് ഏകനാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടത്. പുതിയ പേരുകളുടെ പട്ടിക ഉടന്‍ ഗവര്‍ണര്‍ക്ക് നല്‍കുമെന്ന് ഷിന്‍ഡെ വൃത്തങ്ങള്‍ അറിയിച്ചു.

2020 നവംബറില്‍ താക്കറെ സര്‍ക്കാര്‍ എംഎല്‍സിമാര്‍ക്കായി 12 പേരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കോശാരി അതില്‍ തീരുമാനമെടുത്തിരുന്നില്ല. അതെ തുടര്‍ന്നാണ് പേരുകള്‍ പിന്‍വലിക്കാന്‍ ഷിന്‍ഡെ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഷിന്‍ഡെ താക്കറെ പോരിന്റെ പുതിയ അധ്യായമാണിത്. ശിവസേനയില്‍ അവകാശം സ്ഥാപിക്കാനായി ഇരു പക്ഷവും പേരിനും ചിഹ്നത്തിനുമായി കോടതി കയറിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular