Thursday, May 2, 2024
HomeIndiaഈ 58 സേവനങ്ങള്‍ക്ക് ഇനി ആര്‍.ടി.ഒ ഓഫിസ് കയറിയിറങ്ങേണ്ട

ഈ 58 സേവനങ്ങള്‍ക്ക് ഇനി ആര്‍.ടി.ഒ ഓഫിസ് കയറിയിറങ്ങേണ്ട

ന്യൂഡല്‍ഹി: തങ്ങളുടെ 58 സേവനങ്ങള്‍ മുഴുവനായി ഓണ്‍ലൈന്‍ ആക്കി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം. ഡ്രൈവിങ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, പെര്‍മിറ്റ്, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട 58 സേവനങ്ങളാണ് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കിയത്.

 

മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ 18 സേവനങ്ങള്‍ മാത്രമായിരുന്നു ഓണ്‍ലൈനായി ലഭ്യമാക്കിയിരുന്നത്. സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിലൂടെ ആര്‍.ടി.ഒ ഓഫിസ് സന്ദര്‍ശിക്കുന്ന സമയം ലാഭിക്കാമെന്നും മന്ത്രാലയം കുറിച്ചു.

ആധാര്‍ നമ്ബറിലൂടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാകും. ആധാര്‍ ഇല്ലാത്തവര്‍ക്ക് അതാത് ആര്‍.ടി.ഒകളിലെത്തി സേവനങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular