Friday, April 26, 2024
HomeIndiaകര്‍ണ്ണാടകയിലെ ശിവമോഗയില്‍ രണ്ട് ഭീകരര്‍ പിടിയില്‍

കര്‍ണ്ണാടകയിലെ ശിവമോഗയില്‍ രണ്ട് ഭീകരര്‍ പിടിയില്‍

ബംഗളുരു: കര്‍ണ്ണാടകയിലെ ശിവമോഗയില്‍ രണ്ട് തീവ്രവാദികള്‍ പോലീസ് പിടിയില്‍. മംഗലാപുരം തീര്‍ത്ഥഹള്ളിയിലെ ഷരീഖ്(22), ശിവമോഗയിലെ സയ്യിദ് യാസിന്‍(21) എന്നിവര്‍ക്കെതിരെയാണ് ശിവമോഗ റൂറല്‍ പോലീസ് കേസെടുത്തത്.

നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ദേശീയ പതാക കത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും സെപ്തംബര്‍ 29 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular