Saturday, April 27, 2024
HomeIndia'ആലിയയ്ക്കൊപ്പം കിടക്കുന്നത് ശരിക്കും കഷ്ടപ്പാടാണ്';

‘ആലിയയ്ക്കൊപ്പം കിടക്കുന്നത് ശരിക്കും കഷ്ടപ്പാടാണ്’;

മുംബയ്: ബ്രഹ്മാസ്ത്ര എന്ന ചിത്രം ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ചു മുന്നേറുന്നതിനിടയിലും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുന്നതിന്റെ സന്തോഷത്തിലാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും.

അതിനിടെ ഒരു അഭിമുഖത്തില്‍ ആലിയയ്ക്ക് ഉറങ്ങുന്ന സമയത്തുള്ള ശീലങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് രണ്‍ബീര്‍. ആലിയയ്ക്കൊപ്പം കിടന്നുറങ്ങുന്നത് ശരിക്കും ബുദ്ധിമുട്ടാണെന്നാണ് താരം പറഞ്ഞത്.

രണ്‍ബീര്‍ കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ സ്വഭാവത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് രണ്‍ബീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉറങ്ങിക്കഴി‌ഞ്ഞാല്‍ അവള്‍ ചരിഞ്ഞ് കിടക്കയുടെ ഒരു ഭാഗത്തേയ്ക്ക് നീങ്ങാന്‍ തുടങ്ങും. പിന്നെ തല ഒരു ഭാഗത്തും കാല് മറ്റൊരു ഭാഗത്തുമായിരിക്കും. അങ്ങനെ സ്വാഭാവികമായും എനിക്ക് കിടക്കാന്‍ സ്ഥലമില്ലാതാകും. ഞാന്‍ ഒരു മൂലയ്ക്കാകും, ശരിക്കും കഷ്ടപ്പാടാണത്.’- രണ്‍ബീര്‍ പറഞ്ഞു.

എന്നാല്‍ ഇതേ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് ആലിയ നല്‍കിയത്. ‘രണ്‍ബീര്‍ നിശബ്ദനാണ്, എല്ലാം കേട്ടിരിക്കും. എന്നാല്‍ ചില സമയത്ത് ഇതൊരു ബുദ്ധിമുട്ടാണ്. എന്തെങ്കിലും അത്യാവശ്യ കാര്യത്തിനായി അഭിപ്രായം ചോദിക്കുമ്ബോഴും സെന്‍ ബുദ്ധന്മാരെ പോലെ മിണ്ടാതിരിക്കും.’- ആലിയ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular