Saturday, May 4, 2024
HomeIndiaഅശ്ലീല ഉള്ളടക്കം : 67 വെബ്‌സൈറ്റുകള്‍ കൂടി കേന്ദ്രം ബ്ലോക്ക് ചെയ്തു

അശ്ലീല ഉള്ളടക്കം : 67 വെബ്‌സൈറ്റുകള്‍ കൂടി കേന്ദ്രം ബ്ലോക്ക് ചെയ്തു

കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം ഇന്ത്യയില്‍ 67 വെബ്‌സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഈ വെബ്‌സൈറ്റുകളുടെ അശ്ലീല ഉള്ളടക്കം കണക്കിലെടുത്താണ് നടപടി.

പൂനെ കോടതിയുടെ ഉത്തരവ് പ്രകാരം 63 വെബ്‌സൈറ്റുകളും ഉത്തരാഖണ്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാല് വെബ്‌സൈറ്റുകളുമാണ് നിരോധിച്ചിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് പോണോഗ്രാഫിക് വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ നിരോധിക്കുന്നത്. 2018 ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 827 വെബ്‌സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular