Sunday, May 5, 2024
HomeIndiaനടിയും മോഡലുമായ ആകാംക്ഷ മോഹന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

നടിയും മോഡലുമായ ആകാംക്ഷ മോഹന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

മുംബൈ: നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) അന്ധേരിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഹരിയാന സ്വദേശിയാണ് ആകാംക്ഷ മോഹന്‍.

ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലില്‍ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ മുറിയില്‍ ഭക്ഷണം എത്തിക്കാന്‍ ജീവനക്കാര്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി മറ്റൊരു താക്കോല്‍ ഉപയോഗിച്ച്‌ വാതില്‍ തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നടിയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു’ എന്നൊരു കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചു.

യമുന നഗറിലെ അപാര്‍ട്ട്മെന്‍റില്‍ നടി തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ‘9 തിരുടര്‍കള്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആകാംക്ഷ സിനിമ മേഖലയിലെത്തിയത്. പരസ്യചിത്രങ്ങളിലും മോഡലിങ്ങിലും സജീവമായിരുന്നു. ആകാംക്ഷ പ്രധാന വേഷത്തില്‍ അഭിനയിച്ച ഹിന്ദി ചിത്രമായ ‘സിയ’ രണ്ടാഴ്ച മുമ്ബാണ് റിലീസ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular