Monday, May 6, 2024
HomeKeralaതൃശ്ശൂര്‍ എടുത്താല്‍ ഹൃദയത്തില്‍ സൂക്ഷിക്കും; ജനങ്ങള്‍ ഇത്തവണ അനുഗ്രഹിക്കും: സുരേഷ് ഗോപി

തൃശ്ശൂര്‍ എടുത്താല്‍ ഹൃദയത്തില്‍ സൂക്ഷിക്കും; ജനങ്ങള്‍ ഇത്തവണ അനുഗ്രഹിക്കും: സുരേഷ് ഗോപി

തൃശ്ശൂര്‍ എടുത്താല്‍ ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്.

ജനങ്ങള്‍ ഇത്തവണ അനുഗ്രഹിക്കും. മറ്റുള്ള സ്ഥാനാര്‍ഥികള്‍ക്കൊപ്പം കിടപിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നരമാസം നീണ്ട പ്രചരണത്തിനിടയില്‍ ജനങ്ങളുടെ ജീവിതത്തില്‍ എത്തിപ്പിടിക്കേണ്ട കാര്യങ്ങളും അവരുടെ പ്രശ്‌നങ്ങളും മാത്രമേ ചര്‍ച്ചയാക്കിയിട്ടുള്ളൂ. ഒരു കുത്തിത്തിരിപ്പുകള്‍ക്കും താന്‍ നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂര വിവാദം തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തൃശ്ശൂരിലെ മുഖ്യ ചര്‍ച്ച വികസനമാണ്. ഇന്നസെന്റിന്റെ ചിത്രം ഫ്‌ലെക്‌സില്‍ ഉപയോഗിച്ചതില്‍ അനൗചിത്യമുണ്ടെന്ന് തോന്നിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular