Thursday, May 2, 2024
HomeUSAവാഹനാപകടത്തിനുശേഷം നിര്‍ത്താതെ പോയ ഡ്രൈവറെ ജനകൂട്ടം ഓടിച്ചിട്ടു പിടിച്ചു പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചു.

വാഹനാപകടത്തിനുശേഷം നിര്‍ത്താതെ പോയ ഡ്രൈവറെ ജനകൂട്ടം ഓടിച്ചിട്ടു പിടിച്ചു പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചു.

ന്യൂയോര്‍ക്ക് : സ്രോതസില്‍ ഉണ്ടായ കാറപടകത്തിനുശേഷം  ഗുരുതരമായി പരിക്കേറ്റ 26 ക്കാരനെ ആവശ്യമായ  ശുശ്രൂഷ നല്‍കാതെ സംഭവ സ്ഥലത്തുനിന്നും ഓടി പോകാന്‍ ശ്രമിച്ച ഡ്രൈവറെ കോപാകുലരായ ജനകൂട്ടം ഓടിച്ചിട്ടു പിടിച്ചു പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചു.

ഒക്ടോബര്‍ 9 ഞായറാഴ്ച വൈകീട്ട് ക്രിസ്റ്റന്‍ അവന്യു ക്രോസ് ചെയ്യുന്നതിനിടയിലാണ് അതുവഴി വന്ന മേഴ്‌സിഡസ് ബെന്‍സ് കാര്‍ യാത്രക്കാരെ ഇടിച്ചിട്ടത്. അപകട രംഗത്തു അല്പനേരം നിന്ന ബെന്‍സിന്റെ ഡ്രൈവര്‍ ജനക്കൂട്ടത്തെ ഭയന്നാണ് അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുന്നതിന് വേണ്ടിയാണ് ഇയാള്‍ അവിടെ നിന്നും പുറപ്പെട്ടതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍പെട്ട യുവാവിനെ ഗുരുതര പരിക്കുകളോടെ സെന്റ് ബര്‍ണബാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചതായി ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.
വാഹനാപകടം സംഭവിച്ചാല്‍, സംഭവ സ്ഥലത്തു തന്നെ നില്‍ക്കണമെന്നും, ഉടന്‍ പോലീസിനെ വിവിരം അറിയിക്കണമെന്നും, പരിക്കേറ്റയാള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കണമെന്നതും ഡ്രൈവറുടെ ഉത്തരവാദിത്വമാണ്. ഇത്തരം കേസ്സുകളില്‍ ഡ്രൈവര്‍മാരുടെ പേരില്‍ ഗുരുതര കുറ്റമില്ലെങ്കില്‍ സാധാരണ കേസ്സില്‍ നിന്നും രക്ഷപ്പെട്ടു പോകുകയാണ് പതിവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular