Saturday, May 4, 2024
HomeIndiaതോരാതെ മഴ; പ്രളയത്തില്‍ ഒലിച്ചുപോയി ടാങ്കര്‍ ലോറി; വീഡിയോ

തോരാതെ മഴ; പ്രളയത്തില്‍ ഒലിച്ചുപോയി ടാങ്കര്‍ ലോറി; വീഡിയോ

ഹൈദരബാദ്: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഹൈദരബാദില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി.

ഒട്ടനവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.

അതിനിടെ വെള്ളപ്പൊക്കത്തിലൂടെ ഓടിച്ചുപോകുന്ന ലോറി മറിഞ്ഞ് ഒലിച്ചുപോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അനന്തപൂരിലെ ഒരു പാലം കടക്കുന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്.

ഗ്രാമീണമേഖലയിലെ റോഡുകളെല്ലാം പ്രളയസമാനമായ അവസ്ഥയിലാണ്. നിരവധി ബൈക്ക് യാത്രികരും വെള്ളക്കെട്ടിലൂടെ ഒലിച്ചുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളക്കെട്ടിലൂടെ വാഹനം നിയന്ത്രണം നഷ്ടമായതോടെ ബൈക്കും യാത്രികരും ഒലിച്ചുപോകുകയായിരുന്നു. ബൈക്കിനെ കൂടാതെ കാറുകളും ഓട്ടോറിക്ഷകളും ഒലിച്ചുപോകുന്നതും വീഡിയോയില്‍ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular