Sunday, May 5, 2024
HomeIndiaതെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ ആഴ്ച പിന്‍വാങ്ങുമെന്നറിയിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ ആഴ്ച പിന്‍വാങ്ങുമെന്നറിയിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍, മധ്യ ഇന്ത്യയുടെ കൂടുതല്‍ ഭാഗങ്ങളില്‍ നിന്ന് അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്ത് ഒക്ടോബര്‍ വരെ മണ്‍സൂണ്‍ നീണ്ടു നില്‍ക്കുന്ന സാഹചര്യമാണുള്ളത്. അതിനിടെ, അടുത്ത അഞ്ച് ദിവസത്തേക്ക് തമിഴ്‌നാട്ടിലും കര്‍ണാടകയിലും റായലസീമയിലും കനത്ത മഴ തുടരാന്‍ സാധ്യതയുണ്ട്.

ഒക്ടോബറിലെ ആദ്യ 10 ദിവസങ്ങളില്‍ ഡല്‍ഹിയില്‍ 625 ശതമാനം, ഹരിയാനയില്‍ 577 ശതമാനം, ഉത്തരാഖണ്ഡില്‍ 538 ശതമാനം, ഉത്തര്‍പ്രദേശില്‍ 698 ശതമാനം എന്നിങ്ങനെ അധിക മഴയാണ് ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular