Sunday, May 5, 2024
HomeIndiaകറുത്ത പെണ്‍കുഞ്ഞിനെ പ്രസവിച്ചു; യുവതിക്ക് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും മര്‍ദനം

കറുത്ത പെണ്‍കുഞ്ഞിനെ പ്രസവിച്ചു; യുവതിക്ക് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും മര്‍ദനം

താനെ: കറുത്ത പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിന്റെയും ഭര്‍തൃകുടുംബാംഗങ്ങളുടെയും ക്രൂരമര്‍ദനം.

ആണ്‍കുട്ടിയെ പ്രസവിക്കുന്നതിന് പകരം ​കറുത്ത പെണ്‍കുട്ടിയെ പ്രസവിച്ചു എന്നുപറഞ്ഞാണ് പീഡനം. ഭര്‍ത്താവിനും കുടുംബത്തിലെ ഏഴുപേര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയിലെ നവി മുംബൈ പൊലീസ് ആണ് കേസ് എടുത്തത്. 29കാരിയായ യുവതി 2019 ഫെബ്രുവരിയിലാണ് വിവാഹം കഴിച്ചത്. ദമ്ബതികള്‍ നവി മുംബൈയിലെ കാമോതെയിലാണ് താമസിക്കുന്നത്.

‘2019 നവംബറില്‍ സ്ത്രീ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതിനുശേഷം അവരുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും അവളെ പരിഹസിക്കാനും ഉപദ്രവിക്കാനും തുടങ്ങി. തങ്ങള്‍ക്ക് ഒരു ആണ്‍കുട്ടിയെയാണ് വേണ്ടത്, അല്ലാതെ കറുത്ത നിറമുള്ള പെണ്‍കുട്ടിയല്ല. അവര്‍ അവളെ മാനസികമായി ഉപദ്രവിച്ചുകൊണ്ടിരുന്നു. ശാരീരികമായും’ -സ്ത്രീയുടെ പരാതി ഉദ്ധരിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാര്‍ വാങ്ങാന്‍ ഭര്‍ത്താവും കുടുംബവും 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കി. അന്നുമുതല്‍ അവര്‍ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്നും കുഞ്ഞിനെ കൊല്ലുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular