Sunday, May 5, 2024
HomeKeralaഎംഡിഎംഎയുമായി യുവാക്കള്‍ എക്‌സൈസ് പിടിയില്‍

എംഡിഎംഎയുമായി യുവാക്കള്‍ എക്‌സൈസ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ എംഡിഎംഎ പിടികൂടി.

കേരള ആര്‍.ടി.സി ബസില്‍നിന്ന് രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് യുവാക്കളെയാണ് എംഡിഎംഎയുമായി പിടികൂടിയത്.

മലപ്പുറം താനാളൂര്‍ സ്വദേശി സി.പി. ആകാശ് (22), മലപ്പുറം താനാളൂര്‍ സ്വദേശി വി. റഷീക് (21) എന്നിവരാണ് അറസ്റ്റിലായത്. ആകാശില്‍ നിന്നും 2.24 ഗ്രാം എംഡിഎംഎയും റഷീകില്‍ നിന്നും 0.3 ഗ്രാം എംഡിഎംഎയും പിടികൂടി. പരിശോധനക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫ് നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular