Thursday, May 2, 2024
HomeIndiaഭാരത് ജോഡോ യാത്രക്ക് താത്കാലിക ഇടവേള; 27 ന് പുനരാരംഭിക്കും

ഭാരത് ജോഡോ യാത്രക്ക് താത്കാലിക ഇടവേള; 27 ന് പുനരാരംഭിക്കും

ല്‍ഹി: ദീപാവലി പ്രമാണിച്ച്‌ ഭാരത് ജോഡോ യാത്രക്ക് താല്‍ക്കാലിക ഇടവേള. 26ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

27ന് തെലങ്കാനയില്‍ നിന്ന് യാത്ര പുനരാരംഭിക്കുമെന്ന് ജയറാം രമേശ് പറഞ്ഞു. നിയുക്ത പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഗാന്ധി കുടുംബവുമായി നാളെ ചര്‍ച്ച നടത്തിയേക്കും.

കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 12 ശതമാനത്തോളം വോട്ട് നേടിയ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ യോഗ്യനാണെന്ന സന്ദേശവും തരൂര്‍ ക്യാമ്ബ് മുന്നോട്ട് വയ്ക്കുന്നുണ്ട്. തരൂരിനെ കണക്കിലെടുക്കാതെ മുന്നോട്ട് പോയാല്‍ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറികളെക്കുറിച്ച്‌ നേതൃത്വത്തിന് ബോധ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മണിശങ്കര്‍ അയ്യര്‍ ഉള്‍പ്പെടെയുള്ള ചില മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ദീപാവലിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി മൂന്ന് ദിവസം ഡല്‍ഹിയിലുണ്ടാകും. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി തരൂരിനെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയത് ശുഭസൂചനയായാണ് കാണുന്നത്. പ്രവര്‍ത്തക സമിതി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് ഖാര്‍ഗെയുടെ നീക്കം. എന്നാല്‍ ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താന്‍ അശോക് ഗെഹ്ലോട്ട്, ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് താല്‍പര്യമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular