Wednesday, May 8, 2024
HomeIndiaമഹിള കോണ്‍ഗ്രസില്‍ 11 വര്‍ഷത്തിനുശേഷം പുനഃസംഘടന വരുന്നു

മഹിള കോണ്‍ഗ്രസില്‍ 11 വര്‍ഷത്തിനുശേഷം പുനഃസംഘടന വരുന്നു

ന്യൂഡല്‍ഹി: സംസ്ഥാന മഹിള കോണ്‍ഗ്രസില്‍ 11 വര്‍ഷത്തിനുശേഷം പുനഃസംഘടന വരുന്നു. ജംബോ കമ്മിറ്റി ഒഴിവാക്കും.

കോണ്‍ഗ്രസ് ഉദയ്പൂര്‍ നവസങ്കല്‍പ് ശിബിര പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ച്‌ ഭാരവാഹി സ്ഥാനങ്ങളില്‍ പകുതി 50 വയസ്സില്‍ താഴെയുള്ളവര്‍ക്കായി നീക്കിവെക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തര്‍ എം.പി പറഞ്ഞു.

100 അംഗ ജംബോ കമ്മിറ്റിയാണ് ഇപ്പോഴത്തെ സംസ്ഥാന സമിതി. പുനഃസംഘടനയില്‍ അംഗസംഖ്യ 45നു താഴെയാക്കാനാണ് ഉദ്ദേശ്യം. പ്രസിഡന്‍റിനു പുറമെ മൂന്നു വൈസ് പ്രസിഡന്‍റുമാര്‍, 10 ജനറല്‍ സെക്രട്ടറിമാര്‍, 28 സെക്രട്ടറിമാര്‍ എന്നിങ്ങനെ പ്രധാന ഭാരവാഹികളുടെ എണ്ണം നിജപ്പെടുത്തും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഭാരവാഹികളായിരുന്നവരെ ഒഴിവാക്കും.

ബിന്ദു കൃഷ്ണ പ്രസിഡന്‍റായിരിക്കെ, 2011ലാണ് മഹിള കോണ്‍ഗ്രസില്‍ ഏറ്റവുമൊടുവില്‍ പുനഃസംഘടന നടന്നത്. സംസ്ഥാന തലത്തില്‍ പുനഃസംഘടന അടുത്ത മാസം 20നകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. വാര്‍ഡ്, മണ്ഡലം, ബ്ലോക്ക് തലങ്ങളിലും പുനഃസംഘടന നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular