Thursday, May 9, 2024
HomeIndiaദിവസവും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നത് എല്‍.ജിയുടെ വിലകുറഞ്ഞ പ്രചാര തന്ത്രം -എ.എ.പി

ദിവസവും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നത് എല്‍.ജിയുടെ വിലകുറഞ്ഞ പ്രചാര തന്ത്രം -എ.എ.പി

ന്യൂഡല്‍ഹി: ഛാത് പൂജയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ തെറ്റിദ്ധാരണാജനകവും ശ്രദ്ധ കിട്ടുന്നതിനുവേണ്ടിയുള്ള അപക്വമായ പ്രചാരണവും നടത്തുന്നുവെന്ന ഡല്‍ഹി ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി.

ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന്റെ വിലകളയുകയാണെന്ന് ആപ്പ് തിരിച്ചടിച്ചു.

എല്‍.ജി മുഖ്യമന്ത്രിക്കെതിരെ പ്രയോഗിച്ച വാചകങ്ങളെ ശക്തമായി എതിര്‍ക്കുന്നു. ദിവസവും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക വഴി അദ്ദേഹം പദവിയുടെ വില കളയുകയാണ്. മുഖ്യമന്ത്രി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. ചരിത്രപരമായ മാര്‍ജിനില്‍ മൂന്നാം തവണയും അധികാരത്തില്‍ വന്നതാണ്. ദിവസവും മുഖ്യമന്ത്രിയെ ശാസിക്കേണ്ട കാര്യം എല്‍.ജിക്കില്ലെന്നും ആപ്പ് ഓര്‍മിപ്പിച്ചു. ദിവസവും പത്രത്തില്‍ പേരു വരുന്നതിനായി വിലകുറഞ്ഞ പ്രചാര തന്ത്രം ഉപയോഗിക്കുകയാണ് എല്‍.ജിയെന്നും ആപ്പ് ആരോപിച്ചു.

യമുനയുടെ ചില തീരങ്ങളില്‍ മാത്രമായിരുന്നു ഛാത് പൂജക്ക് എല്‍.ജി അനുമതി നല്‍കിയിരുന്നത്. എന്നാല്‍ യമുനയില്‍ എവിടെയും പൂജനടത്താമെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഇത് ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിക്കെതിരെ എല്‍.ജി ആരോപണമുയര്‍ത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular