Thursday, May 2, 2024
HomeGulfസൗദി പൊതുനിക്ഷേപ നിധി; കഴിഞ്ഞ വര്‍ഷത്തെ ലാഭം 85.7ശതകോടി

സൗദി പൊതുനിക്ഷേപ നിധി; കഴിഞ്ഞ വര്‍ഷത്തെ ലാഭം 85.7ശതകോടി

യാംബു: സൗദി പൊതുനിക്ഷേപ നിധി (പി.ഐ.എഫ്) വിവിധ നിക്ഷേപങ്ങളിലൂടെ 2021ല്‍ 85.7 ശതകോടി റിയാല്‍ ലാഭം നേടിയതായി റിപ്പോര്‍ട്ട്.

2020ല്‍ 76.1 ശതകോടി റിയാലായിരുന്നു ലാഭം. 2021ല്‍ കൈവരിച്ച മൊത്തം 2221.2 ശതകോടി റിയാല്‍ വരുമാനത്തില്‍ 145 ശതകോടി റിയാല്‍ ‘സാബിഖ്’ കമ്ബനിയുടെ ഉല്‍പാദനത്തില്‍നിന്നുള്ള അസാധാരണ ലാഭമാണെന്നും പി.ഐ.എഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയും ‘സാംബ’ ബാങ്കിനെ ‘നാഷനല്‍ ബാങ്ക് ഓഫ് സൗദി’യുമായി ലയിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി അതിന്റെ ആസ്തികളുടെ മൂല്യം 479 ശതകോടി റിയാലായി വര്‍ധിച്ചു. ഇത് 23 ശതമാനത്തിലധികം വളര്‍ച്ചയായി കണക്കാക്കുന്നു.

അഞ്ചു വര്‍ഷത്തെ നിക്ഷേപപദ്ധതികള്‍ ആവിഷ്കരിച്ചതു കൊണ്ടും പ്രാദേശികമായും ആഗോളതലത്തിലും നിക്ഷേപിക്കാന്‍ ലഭ്യമായ അവസരങ്ങള്‍ പരമാവധി ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതുമാണ് ഇത്രയും ലാഭമുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് പി.ഐ.എഫ് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യാന്‍ പറഞ്ഞു. വിപണിയിലെ സമകാലീന വെല്ലുവിളികളെ നേരിടാന്‍ കഴിഞ്ഞതും ആസ്തികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സാധിച്ചു. അന്താരാഷ്ട്ര വിപണികളില്‍ ഫലപ്രദമായി നടത്തിയ നിക്ഷേപങ്ങള്‍ പി.ഐ.എഫിന്റെ വരുമാനവും ആസ്തി മൂല്യവും ഉയര്‍ത്താന്‍ സഹായിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം പി.ഐ.എഫിനു കീഴിലുള്ള ആസ്തികള്‍ 20 ശതമാനം വര്‍ധിപ്പിച്ച്‌ ഏകദേശം 1980 ശതകോടി റിയാലിലെത്തിക്കാന്‍ കഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നിരക്കാണിത്. ലോകത്തെ ഏറ്റവും വലിയ പരമാധികാര നിധികളില്‍ പി.ഐ.എഫ് മികച്ച സ്ഥാനത്ത് നില്‍ക്കുന്നു.

ആസ്തി ഉയര്‍ത്താന്‍ ദേശീയ പരിവര്‍ത്തന പദ്ധതി നേരത്തേ ലക്ഷ്യംവെച്ചിരുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായി സാമ്ബത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular