Thursday, May 2, 2024
HomeKeralaകൗതുകം തോന്നി നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരിനിന്നു, പിഞ്ചുബാലനെ ക്രൂരമായി മര്‍ദിച്ച പ്രതി കസ്റ്റഡിയില്‍

കൗതുകം തോന്നി നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരിനിന്നു, പിഞ്ചുബാലനെ ക്രൂരമായി മര്‍ദിച്ച പ്രതി കസ്റ്റഡിയില്‍

ലശ്ശേരി: തലശ്ശേരിയില്‍ കൗതുകം തോന്നി നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരിനിന്ന പിഞ്ചുബാലനെ ക്രൂരമായി മര്‍ദിച്ച പ്രതി കസ്റ്റഡിയില്‍.

ആറുവയസുകാരനെ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മര്‍ദനമേറ്റത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ഗണേഷിനെ ചവിട്ടിയത്. ഇയാളുടെ കാര്‍ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം നടന്നത്. കൗതുകം തോന്നി വെറുതെ കാറില്‍ ചാരി നില്‍ക്കുകയായിരുന്നു കുട്ടി. നടുവിന് ചവിട്ടേറ്റ് കുട്ടി തെറിച്ചുപോകുന്നത് ദൃശ്യങ്ങളില്‍നിന്നു കാണാം. സംഭവം കണ്ട് നാട്ടുകാര്‍ ഇടപെട്ടിരുന്നു. ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ വിളിച്ച്‌ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular