Monday, May 6, 2024
HomeKeralaകൊലപാതക ശ്രമം; യുവാവിന് രണ്ടുവര്‍ഷം തടവും പിഴയും

കൊലപാതക ശ്രമം; യുവാവിന് രണ്ടുവര്‍ഷം തടവും പിഴയും

തൃശൂര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി. പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

എളനാട് സ്വദേശി സനലിനെയാണ് (28) തൃശൂര്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി എം.കെ. ഗണേഷ് ആണ് ശിക്ഷ വിധിച്ചത്.

പിഴയ‌ തുക അടച്ചില്ലേല്‍ ഒരുമാസം അധികത്തടവ് അനുഭവിക്കേണ്ടിവരും. 2014 മേയ് 15ന് രാവിലെയാണ് സംഭവം. ടാപ്പിങ് ജോലിക്കാരനായ എളനാട് സ്വദേശി അനില്‍കുമാറിനെയാണ് (42) സനല്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.രാവിലെ ടാപ്പിങ് ജോലിക്ക് ശേഷം വരുകയായിരുന്ന അനില്‍കുമാറിനെ സനല്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സനലിന്റെ വീടുമായി ചെറുപ്പം മുതല്‍ തന്നെ അനില്‍കുമാറിന് ബന്ധമുണ്ടായിരുന്നു.ചേലക്കര പോലീസ് സബ് ഇന്‍സ്പക്ടര്‍ സി.വി. സുരേഷ് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular