Saturday, April 27, 2024
HomeKeralaമേയറുടെ വിവാദ കത്ത് : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിഷേധം ; ഉന്തും തള്ളും

മേയറുടെ വിവാദ കത്ത് : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിഷേധം ; ഉന്തും തള്ളും

താത്ക്കാലിക നിയമനങ്ങള്‍ക്കായി പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടിക ആവശ്യപ്പെട്ട് മേയര്‍ സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്ത് പുറത്തു വന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവ മോര്‍ച്ചാ പ്രവര്‍ത്തകരുമാണ് മാര്‍ച്ച് നടത്തിയത്.

മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കോര്‍പ്പറേഷന്‍ കവാടത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതോടെ പോലീസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചു. കോര്‍പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്.

ഇതിനിടെ പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് മറ്റൊരു കത്തു കൂടി പുറത്തു വന്നു. നഗരസഭയിലെ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ് നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടിക്ക് കത്തയച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular