Friday, May 10, 2024
HomeKeralaനിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ കാപ്പ ചുമത്തി

നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ കാപ്പ ചുമത്തി

കൊല്ലം: നിരവധി കേസുകളില്‍ പ്രതിയായ യുവാക്കള്‍ക്കെതിരെ കാപ്പ ചുമത്തി സഞ്ചലന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം മയ്യനാട് തെക്കുംകര പണ്ടാല തെക്കതില്‍ വീട്ടില്‍ സന്തോഷ് (36, സാത്താന്‍ സന്തോഷ്), കരുനാഗപ്പള്ളി തഴവ കളരിക്കല്‍ വീട്ടില്‍ രാജീവ് (23, കൊച്ചുമോന്‍) എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്.

2021 മുതല്‍ കൊട്ടിയം, ഇരവിപുരം സ്റ്റേഷന്‍ പരിധിയില്‍ നരഹത്യ, നരഹത്യാശ്രമം, അതിക്രമം, കവര്‍ച്ച, വ്യകതികള്‍ക്ക് നേരെയുള്ള കൈയേറ്റം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സന്തോഷ്.

2019 മുതല്‍ ഓച്ചിറ, കരുനാഗപ്പള്ളി, ചവറ സ്റ്റേഷന്‍ പരിധിയില്‍ നരഹത്യ, നരഹത്യാശ്രമം, അതിക്രമം, കവര്‍ച്ച, വ്യക്തികള്‍ക്ക് നേരെയുള്ള കൈയേറ്റം, അനധികൃതമായി സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുക എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജീവ്. ഈ കാലയളവില്‍ ഇയാള്‍ ജീവനോപാധിക്കോ അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്കോ അല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങണമെങ്കില്‍ അധികാരികളില്‍ നിന്നും അനുമതി വാങ്ങണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular