Friday, May 10, 2024
HomeKeralaഫ്രൈഡ് റൈസ് വൈകിയതിന് ഹോട്ടലുടമയേയും കുടുംബത്തെയും വെട്ടിപ്പരുക്കേല്‍പ്പിച്ച നാലു പേര്‍ പിടിയില്‍

ഫ്രൈഡ് റൈസ് വൈകിയതിന് ഹോട്ടലുടമയേയും കുടുംബത്തെയും വെട്ടിപ്പരുക്കേല്‍പ്പിച്ച നാലു പേര്‍ പിടിയില്‍

മൂന്നാര്‍: ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് വൈകിയെന്നാരോപിച്ച്‌ ഹോട്ടല്‍ ഉടമയെയും കുടുംബത്തെയും വെട്ടി പരിക്കേല്‍പ്പിച്ചു.
ഉടമ പ്രശാന്ത്(54), ഭാര്യ വിനിത (44), മകന്‍ സാഗര്‍ (27) എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതികളായ അഞ്ച് പേരില്‍ നാലുപേരെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ രാജീവ് കോളനി സ്വദേശി മണികണ്ഠന്‍ (33), ന്യൂ കോളനി സ്വദേശികളായ സുന്ദരമൂര്‍ത്തി (31), തോമസ് (31), ചിന്നപ്പരാജ് (34) എന്നിവരെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റുചെയ്തത്. അഞ്ചാം പ്രതി ജോണ്‍ പീറ്റര്‍ (23) കോതമംഗലം ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്നാര്‍ ടൗണിലുള്ള സാഗര്‍ ഹോട്ടലില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. അഞ്ചംഗസംഘം ഹോട്ടലിലെത്തി ഫ്രൈഡ് റൈസ് ആവശ്യപ്പെടുകയായിരുന്നു.

ഭക്ഷണം കിട്ടാന്‍ താമസിച്ചു എന്ന കാരണത്താല്‍ ഹോട്ടല്‍ ജീവനക്കാരുമായി വഴക്ക് ഉണ്ടാകുകയും സംഘാംഗങ്ങള്‍ ഓട്ടോറിക്ഷയില്‍ കരുതിയിരുന്ന വാക്കത്തിയെടുത്ത് ഹോട്ടല്‍ ഉടമ പ്രശാന്ത്, ഭാര്യ വിനിത , മകന്‍ സാഗര്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

പരിക്കേറ്റ ഇവരെ മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ ഇന്‍സ്പെക്ടര്‍ മനേഷ് കെ.പൗലോസ്, എസ്.ഐ.മാരായ പി.ഡി.മണിയന്‍, ഷാഹുല്‍ ഹമീദ്, എ.എസ്.ഐ. ചന്ദ്രന്‍, രമേശ് ആര്‍., നിസാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

സെപ്റ്റംബര്‍ പതിനഞ്ചിന് രാമക്കല്‍മേടിലെ റിസോര്‍ട്ടിലും സമാനമായ സംഭവം ഉണ്ടായിരുന്നു.ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ ജീവനക്കാരന്റെ കൈപിടിച്ച്‌ തിരിക്കുവാനും മര്‍ദിക്കുവാനും ശ്രമം ഉണ്ടായെന്നും ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം മേശയും പ്ലേറ്റുകളും ഉള്‍പ്പെടെ അടിച്ചു പൊട്ടിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular