Wednesday, May 1, 2024
HomeKeralaകര്‍ണ്ണാടക ഹിജാബ് സമരം കൊഴുപ്പിച്ചത് കേരളത്തില്‍ നിന്നുള്ള പിഎഫ്‌ഐക്കാര്‍

കര്‍ണ്ണാടക ഹിജാബ് സമരം കൊഴുപ്പിച്ചത് കേരളത്തില്‍ നിന്നുള്ള പിഎഫ്‌ഐക്കാര്‍

കോഴിക്കോട്: ഇറാനില്‍ നടക്കുന്ന ഹിജാബ് പ്രതിഷേധത്തില്‍, ഇന്ത്യ ശക്തമായ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

സ്ത്രീകളെ കൊല്ലാക്കൊല ചെയ്യുന്ന ഇറാന്‍ ഭരണകൂടത്തിനെതിരെ ഇന്ത്യയില്‍ നിന്ന് ശക്തമായ ശബദ്ം ഉയര്‍ന്നിരുന്നു. എന്നാല്‍ ഹിജാബ് കത്തിച്ചുള്ള പ്രതിഷേധത്തിലേക്കോ ഹിജാബ് ഊരിയെറിയുന്ന പ്രതിഷേധത്തിലേക്കോ ഒരു നീക്കം നടന്നില്ല. അതിനും തുടക്കം കുറിച്ചത് ഇങ്ങ് കേരളത്തില്‍ നിന്ന്. ഹിജാബല്ല ഞങ്ങള്‍ക്ക് വലുത് ഞങ്ങളുടെ സ്വത്വം,സ്വാതന്ത്ര്യം എന്ന് പ്രഖ്യാപിക്കുകയാണ് പ്രതിഷേധിച്ചവര്‍.

ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഇന്ത്യ ഐക്യദാര്‍ഢ്യം നല്‍കിയതല്ലാതെ രാജ്യത്ത് ഇതുവരെ എങ്ങും ഹിജാബ് കത്തിച്ച്‌ പ്രകടനം ഉണ്ടായിട്ടില്ല. എന്നാല്‍ കോഴിക്കോട്ട് നടന്ന ഹിജാബ് കത്തിക്കല്‍ പ്രതിഷേധം പലരേയും ഞെട്ടിച്ചിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതും ഇത്തരമൊരു നീക്കത്തിന് കരണമായതായാണ് വിലയിരുത്തല്‍. കര്‍ണ്ണാടകയില്‍ നടന്ന ഹിജാബ് സമരം കൊഴുപ്പിക്കാന്‍ കേരളത്തില്‍ നിന്ന് നിരവധി പോപ്പുലര്‍ഫ്രണ്ടുകാരാണ് അവിടെയെത്തിയത്.

അവിടെ നടന്ന ഹിജാബ് സമരം കലാപമാക്കിയതിന് പിന്നില്‍ കേരളത്തിലെ പോപ്പുലര്‍ഫ്രണ്ടുകാര്‍ ആയിരുന്നു എന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ ആരോപണം. കേരളത്തില്‍ ഹിജാബ് കത്തിച്ച്‌ ഒരുകൂട്ടര്‍ പ്രതിഷേധിക്കുമ്ബോള്‍ പിഎഫ്‌ഐയുടെ നേതാക്കന്മാരൊക്കെജയിലിലാണ്. ചെറുവിരലനക്കാനാകാത്ത അവസ്ഥയിലാണ് പിഎഫ്‌ഐ അണികള്‍. ഇതോടെ കേരളത്തിലെ മുസ്ലിം യുവത്വം, കെട്ടുപൊട്ടിച്ച്‌ അനീതിക്കെതിരെ പോരാടി തുടങ്ങുന്നു എന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തല്‍.

ഞായറാഴ്ച വൈകിട്ട് കോഴിക്കോട്ട് ടൗണ്‍ഹാളില്‍ ഇസ്ലാമിക സ്വതന്ത്ര ചിന്തകരുടെ സംഘടന നടത്തിയ സ്വതന്ത്ര ചിന്ത സെമിനാറിന് ഒടുവിലാണ് ഹിജാബ് കത്തിച്ചത്. ഇസ്ലാമിക മതമൗലികവാദികള്‍ക്ക് ഇത് ഞെട്ടലുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് നഗരത്തിലെ പ്രൊവിഡന്‍സ് വനിതാ കോളജില്‍ ഹിജാബ് അനുവദിക്കാത്തതിനെതിരേ പ്രതിഷേധങ്ങള്‍ നടക്കവേയാണ് നഗരത്തില്‍ ഹിജാബ് കത്തിച്ച്‌ സ്വതന്ത്ര ചിന്തകര്‍ മതമൗലികവാദികളെ വെല്ലുവിളിച്ചിരിക്കുന്നത്. ഇതാണ് നവോത്ഥാനം. എന്നാല്‍ ഈ പ്രതിഷേധത്തെ പിന്തുണച്ച്‌ ഇടത്-വലത് പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

ഹിജാബ് പ്രതിഷേധം കേരളത്തില്‍ തല ഉയര്‍ത്തുമ്ബോള്‍ സ്ത്രീകളെ അടിച്ചമര്‍ത്തി വെച്ച്‌ ഭരിക്കുന്നവര്‍ക്ക് മുഖമടച്ചുള്ള അടിയാണിത്. ഏതായാലും ഈ സംഭവത്തെ പുകഴ്ത്തി ഒരു സാംസ്‌കാരിക നേതാക്കളും രാഷ്ട്രീയക്കാരും മുന്നോട്ട് വന്നിട്ടില്ല. എല്ലാവരും മൗനത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular