Monday, May 6, 2024
HomeKeralaമുട്ടില്‍ മരംമുറിക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മുട്ടില്‍ മരംമുറിക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. വിശാലമായ പൊതുതാത്പര്യം കണക്കിലെടുത്താണ് ജാമ്യം നിരസിച്ചത്. ജാമ്യം ലഭിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സർക്കാർ ഉത്തരവിൻ്റെ മറവിൽ പാവപ്പെട്ട ആദിവാസികളേയും കർഷകരെയും കബളിപ്പിച്ചാണ് പ്രതികൾ കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയതെന്ന സർക്കാർ വാദവും കോടതി കണക്കിലെടുത്തു. സ്വന്തം ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം.

ആൻ്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ വിനീഷ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് വി.ഷർസി പരിഗണിച്ചത്. എട്ട് കോടി രൂപയുടെ മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. രണ്ട് മാസത്തിലധികമായി പ്രതികൾ റിമാൻഡിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular