Friday, May 10, 2024
HomeKeralaകോഴിക്കോട്ട് ലഹരിസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

കോഴിക്കോട്ട് ലഹരിസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

കോഴിക്കോട്: ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ അരവിന്ദ് ഷാജിനെയാണ് പോലീസ് മോചിപ്പിച്ചത്.
ലഹരി വസ്തുക്കളുടെ പണം നല്‍കാത്തതിനാലാണ് അരവിന്ദ് ഷാജിനെ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെയാണ് യുവാവിനെ വീട്ടിലെത്തിയ സംഘം വിളിച്ചിറക്കി കൊണ്ടുപോയത്. തുടര്‍ന്ന് കുടുംബത്തെ വിളിച്ച്‌ പണം ആവശ്യപ്പെട്ടു.തുടര്‍ന്ന് ബന്ധുക്കള്‍ മെഡി.കോളജ് പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. സംഘം വിളിച്ച മൊബൈല്‍ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് എളുപ്പത്തില്‍ പിടികൂടാന്‍ സാധിച്ചത്. ചുരത്തില്‍ വാഹന പരിശോധനക്കിടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു. സംഘത്തിലെ നാല് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ലഹരി വസ്തുക്കള്‍ വിറ്റതിന് അരവിന്ദ് ഷാജും കസ്റ്റഡിയിലാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular