Friday, May 10, 2024
HomeIndiaബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്താന്‍ കോണ്‍ഗ്രസ് മാത്രം -ഗുലാം നബി ആസാദ്

ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്താന്‍ കോണ്‍ഗ്രസ് മാത്രം -ഗുലാം നബി ആസാദ്

ശ്രീനഗര്‍: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്താന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്.

കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയില്‍ മാത്രമൊതുങ്ങുന്ന ഒരു പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്നും ഗുലാം നബി പറഞ്ഞു.

ദശാബ്ദങ്ങളായുള്ള ബന്ധം അവസാനിപ്പിച്ച്‌ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന ഗുലാംനബി ആസാദ്, താന്‍ പാര്‍ട്ടിയുടെ മതേതര ആശയങ്ങള്‍ക്ക് എതിരല്ലെന്നും പാര്‍ട്ടി ഘടനയുടെ ദുര്‍ബലാവസ്ഥയോടുള്ള എതിര്‍പ്പ് മാത്രമാണുള്ളതെന്നും വിശദീകരിച്ചു.

ശ്രീനഗറില്‍ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലും ഹിമാചലിലും കോണ്‍ഗ്രസ് നന്നായി പോരാടി ജയിക്കണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിന് എ.എ.പിക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന് സംസ്ഥാന പദവി വീണ്ടും നല്‍കുമെന്ന് നിര്‍മല സീതാരാമന്‍ സൂചന നല്‍കിയതിനെ കുറിച്ച്‌ പറഞ്ഞപ്പോള്‍, ഇക്കാര്യം താന്‍ പലതവണ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വച്ചിരുന്നെന്നും അത് നടപ്പാക്കുകയാണെങ്കില്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 26നാണ് ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. ഒക്ടോബറില്‍ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിയും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനോടുള്ള അസംതൃപ്തിയായിരുന്നു ഗുലാംനബിയുടെ രാജിയിലേക്ക് നയിച്ചത്.a

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular