Saturday, May 4, 2024
HomeUSAറോക്ക് ലാൻഡിൽ ദീവാളി -കേരള പിറവി ആഘോഷം വർണങ്ങളിൽ മുങ്ങി; വൻജനാവലി പങ്കെടുത്തു

റോക്ക് ലാൻഡിൽ ദീവാളി -കേരള പിറവി ആഘോഷം വർണങ്ങളിൽ മുങ്ങി; വൻജനാവലി പങ്കെടുത്തു

ന്യു യോർക്ക്: സ്വാതന്ത്ര്യത്തിന്റെ ജൂബിലിയും ദീപാവലിയുടെ വർണങ്ങളും കേരള പിറവിയുടെ  ആഘോഷവും  ഒത്തുചേർന്നപ്പോൾ റോക്ക് ലാൻഡിലെ പാലിസൈഡ് മാൾ  ഇന്ത്യൻ കാർണിവലിന്റെ  വേദിയായി. ഇന്ത്യൻ നൃത്തങ്ങളും ഗാനങ്ങളും ഒഴുകിയപ്പോൾ  കാണികളായി വിവിധ നിലകളിൽ വ്യത്യസ്ത സാംസ്കാരിക പൈതൃകമുള്ള ആബാലവൃദ്ധം അണിനിരന്നു.

റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന് നന്ദി. മൂന്നാം വർഷമാണ് ലോകത്തിലെ തന്നെ  വലിയ മാളുകളിലൊന്നായ പാലിസൈഡ്  മാൾ ഇന്ത്യൻ നിറങ്ങൾ വാരിപ്പുണരുന്നത്.  വമ്പിച്ച ജനാവലി പങ്കെടുത്തു എന്നതും ഇന്ത്യൻ സമൂഹത്തിന്റെ ശക്തി വിളിച്ചോതി.

ഭാരത സംസ്കാരവും പൈതൃകവും ആഘോഷമായപ്പോൾ പങ്കെടുക്കാൻ രാഷ്ട്രീയ നേതാക്കളുടെ നിരയുമെത്തി (ചൊവ്വാഴ്ച  ഇലക്‌ഷൻ ആണല്ലോ!)

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ‘ കേരള പിറവി’യും ദീപങ്ങളുടെ ഉത്സവമായ ദീപാവലിയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും (ആസാദി കാ അമൃത് മഹോത്സവ്) അത്യാവേശപൂർവം കൊണ്ടാടുമ്പോൾ, കൗണ്ടി എക്സിക്യുട്ടിവ്  എഡ്  ഡേ, യു.എസ്. കോൺഗ്രസ് സ്ഥാനാർത്ഥിയും അസംബ്ലിമാനുമായ മൈക്ക് ലോലർ, സ്റ്റേറ്റ് സെനറ്റർ എലിജാ റെയ്ക്കലിൻ -മെൽനിക്ക്,   കോൺസുലേറ്റിൽ  നിന്ന് കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസൽ വിജയ് കൃഷ്ണൻ തുടങ്ങിയവർ മുഖ്യാതിഥികളായി.

നാനാതുറകളിലും  സ്വപ്രയത്നത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യക്കാർ ന്യൂയോർക്കിൽ ഉണ്ട്. ന്യൂയോർക്ക് സ്റ്റേറ്റിന്  ഇന്ത്യക്കാരുടെ സേവനങ്ങളുടെ നീണ്ട ചരിത്രം തന്നെ പറയാനുണ്ടെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി. മികച്ച ഉദ്യോഗസ്ഥരായും  ബിസിനസുകാരായും മികച്ച സംസ്കാരത്തിന്റെ പതാകാ വാഹകരായും റോക്ക്  ലാൻഡിനെ  സമ്പന്നമാക്കുന്ന ഇന്ത്യൻ സമൂഹത്തെ ഏവരും അഭിനന്ദിച്ചു.

ഇന്ത്യയുടെ നൃത്തങ്ങളും  കലകളും സംസ്‌കാരങ്ങളും  ആസ്വദിക്കാനുള്ള അസുലഭ അവസരമായി ഈ പരിപാടി മാറി. വിവിധ ആർട്ട്സ് സ്‌കൂളുകളിൽ നിന്ന് വ്യത്യസ്ത പ്രായക്കാരായ കുട്ടികൾ വർണാഭമായ വസ്ത്രങ്ങളിൽ ഇന്ത്യൻ നൃത്തങ്ങൾ അവതരിപ്പിച്ചതായിരുന്നു പരിപാടിയുടെ മുഖ്യ  ആകർഷണം.

ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിലേക്കുള്ള എത്തിനോട്ടം, വർഷങ്ങൾക്ക് മുൻപ് ഇവിടേക്ക് കുടിയേറിവന്നവരിൽ തങ്ങളുടെ സ്വത്വത്തെക്കുറിച്ചുള്ള ചിന്ത ഉണർത്തി.  2015-ൽ ന്യൂയോർക്കിൽ ഓഗസ്റ്റ്   ഇന്ത്യൻ പൈതൃക മാസമായി ആചരിക്കുന്നത്തിനുള്ള  ബിൽ പാസാക്കുന്നതിന് സഹായിച്ച അസംബ്ലിമാൻ കെൻ സെബ്രോസ്‌കിയോടുള്ള നന്ദി ഡോ. ആനി പോൾ    രേഖപ്പെടുത്തിക്കൊണ്ടാണ് ആഘോഷങ്ങളിലേക്ക് കടന്നത്.

പുതിയ തലമുറയ്ക്കും പ്രാദേശിക സമൂഹത്തിനും ഇടയിൽ ഇന്ത്യൻ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച Indian Culture, Heritage  and Arts Awareness Club  (ICHAA) ക്ലബ്, പ്രസ്തുത ഉദ്യമത്തിൽ എറെ  വിജയിച്ചിട്ടുണ്ടെന്നു സ്വാഗത പ്രസംഗത്തിൽ ഡോ. ആനി പോൾ  ചൂണ്ടിക്കാട്ടി.

 ഇച്‌ഛാ ക്ലബ് പ്രസിഡന്റ് മാത്യു വർഗീസാണ്   ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയത്.

ന്യൂയോർക്ക് സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്ന ഏഷ്യൻ അമേരിക്കൻ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ സിബു നായരാണ് ഗവർണർ കാത്തി ഹോക്കലിനു വേണ്ടി ചടങ്ങിൽ സന്നിഹിതനായത്. ഇന്ത്യൻ സമൂഹത്തിന്റെ  സുഹൃത്താണ് ഗവർണർ ഹോക്കൽ എന്നും ഇന്ത്യൻ കമ്മ്യൂണിറ്റിക്കൊപ്പം അവർ ദീപാവലി ആഘോഷിച്ചു എന്നും ആനി പോൾ സ്വാഗതപ്രസംഗത്തിൽ പരാമർശിച്ചു.

നിരവധി പ്രാദേശിക, ദേശീയ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.  അവരെയെല്ലാം ആനി പോൾ സ്വാഗതം ചെയ്തു.

ഫിലിപ്പിനോ അസോസിയേഷൻ പ്രസിഡന്റ് ആൻ ബെക്ക്, ഏഷ്യൻ വിമൻസ് അലയൻസ് ഫോർ കിൻഷിപ്പ് ആൻഡ് ഇക്വാലിറ്റി (എവേക്ക്) ബോർഡ് അംഗവും വെസ്റ്റ്ചെസ്റ്റർ ഇന്ത്യൻസ് കോയലിഷന്റെ കോർഡിനേറ്ററുമായ ഭാവന പവാഹ , വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ എക്സി. ഡയറക്ടർ തേജസ് സഞ്ചല, ഫൊക്കാന  ട്രസ്റ്റി ബോർഡ്  ചെയർ സജി പോത്തൻ, ട്രഷറർ ബിജു ജോൺ, ന്യൂയോർക്ക് റീജിയൻ പ്രസിഡന്റ് മത്തായി ചാക്കോ, വിമൻസ് ഫോറം ചെയർ ഉഷ ചാക്കോ, മറ്റ് ബോർഡ് അംഗങ്ങൾ, ഫോമാ നേതാക്കൾ,   ജീവൻ ജ്യോതിയിൽ നിന്ന്  സുരേഷ് ആര്യ, മംമ്ത ആര്യ, വേൾഡ് മലയാളി കൗൺസിൽ നേതാക്കൾ , എച്ച് വി എം എ യുടെ ബോർഡ് അംഗം ജിജി ടോം,   ഐ സി എസ് ആർ  പ്രസിഡന്റ് ഹീന മേത്ത,  ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി   തുടങ്ങിയവരെ ആനി പോൾ ഹാർദ്ദമായി സ്വാഗതം ചെയ്തു.

കലാപരിപാടികൾ അവതരിപ്പിച്ച മലബാർ മേളം ഓഫ് റോക്ക്‌ലാൻഡ്, നാട്യമുദ്ര സ്‌കൂൾ ഓഫ് ആർട്സ്, മയൂര സ്‌കൂൾ ഓഫ് ആർട്സ്, ഗ്ലോബൽ മുദ്ര പെർഫോമിംഗ് ആർട്സ്, സാത്വിക ഡാൻസ് അക്കാദമി, സെന്റ്സ് സിംഫണി പിയാനോ സ്‌കൂൾ എന്നിവയുടെ ആർട്ടിസ്റ്റിക്ക് ഡയറക്ടര്മാര്ക്കും  കലാകാരന്മാർക്കും അവർ  നന്ദി അറിയിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ഏകോപിത കമ്മ്യൂണിറ്റി സേവനങ്ങളും യുവജന പരിപാടികളും നടത്തിയ ഇച്‌ഛാ ബോർഡ് അംഗങ്ങൾക്കും പ്രസിഡന്റ് മാത്യു വർഗീസ് , വൈസ് പ്രസിഡന്റ് ഡോ. മനു ദുവ, സെക്രട്ടറി മാണി ജോർജ്, ട്രഷറർ ഷൈമി ജേക്കബ്, ജോയിന്റ് ട്രഷർ മാത്യു കുര്യൻ, പ്രോഗ്രാം ചെയർ ഡോറിസ് ജോയ് എന്നിവർക്കും  അവർ നന്ദി അറിയിച്ചു.

പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്കും കലാകാരികൾക്കും അപ്പോൾ തന്നെ  സർട്ടിഫിക്കറ്റുകൾ നൽകി. വിവിധ കമ്യുണിറ്റി നേതാക്കളെയും ചടങ്ങിൽ ആദരിച്ചു.

ഫൊക്കാന നേതാവ് സജിമോൻ ആന്റണി, വേൾഡ് മലയാളി കൗൺസിൽ നേതാവ് പിന്റോ കണ്ണമ്പള്ളി, പോലീസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോയി തുടങ്ങിയവരെയും ആദരിച്ചു.

തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ  മലബാർ മേളം ഓഫ് റോക്ക്‌ലാൻഡ് അവതരിപ്പിച്ച ചെണ്ടമേളം ആഘോഷത്തെ വിളിച്ചറിയിച്ചു.

പ്രകേത് നിഗം അമേരിക്കൻ ദേശീയ ഗാനവും മരിയ  ജോർജ്,  മൈക്കൽ ജോർജ്ജ്, സെയിന്റ്സ് സിംഫണി പിയാനോ സ്കൂളിലെ വിദ്യാർത്ഥികൾ, പ്രിൻസിപ്പൽ ജേക്കബ് ജോർജ്ജ് എന്നിവർ ചേർന്ന് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.

ആനി പോളിന്റെ സ്വാഗതത്തിനു ശേഷം കലാപരിപാടികൾ ഒന്നൊന്നായി ഇതൾ വിടർന്നു. ലിസ ജോസഫ് ആർട്ടിസ്റ്റിക് ഡയറക്ടരായ നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ് വിദ്യാർത്ഥികൾ   നാടോടിനൃത്തം അവതരിപ്പിച്ചു.

കുച്ചിപ്പുടി: കേരള നടനം ഫ്യൂഷൻ : സാത്വിക ഡാൻസ് അക്കാദമിയിലെ വിദ്യാർഥികൾ- ദേവിക നായർ, ആർട്ടിസ്റ്റിക് ഡയറക്ടർ.

ഗ്രാമീണ നാടോടി നൃത്തം; ബിന്ദിയ ശബരിനാഥ്, മയൂര സ്കൂൾ ഓഫ് ആർട്സ്.

ഭരതനാട്യം. ഗ്ലോബൽ മുദ്ര പ്രീഫോർമിംഗ് ആർട്ട്സിലെ വിദ്യാർത്ഥികൾ. ആർട്ടിസ്റ്റിക് ഡയറക്ടർ ഇന്ദ്ര രാജശേഖർ

നാടോടിനൃത്തം – സാത്വിക നൃത്ത അക്കാദമിയിലെ വിദ്യാർത്ഥികൾ- ദേവിക നായർ, ആർട്ടിസ്റ്റിക് ഡയറക്ടർ.

നാടോടിനൃത്തം- മയൂര സ്കൂൾ ഓഫ് ആർട്ട്സിലെ വിദ്യാർത്ഥികൾ. ബിന്ദിയ ശബരിനാഥ്, ആർട്ടിസ്റ്റിക് ഡയറക്ടർ.

പ്രകേത് നിഗം, സോമി മാത്യു എന്നിവർ ഗാനങ്ങളാലപിച്ചു.

ഡോ. മനു ദുവ, ICHAA വൈസ് പ്രസിഡന്റ്, നന്ദി പ്രകാശിപ്പിച്ചു.

സെയ്ന മിൽട്ടൺ, വിനീത റോയ് എന്നിവരായിരുന്നു എംസിമാർ.

ഏവർക്കും ആഹ്ലാദം പകർന്ന അപൂർവ അവസരമായിരുന്നു ആഘോഷം. അടുത്ത വർഷവും കാണാം എന്ന ഡോ. ആനി പോളിന്റെ ആശംസയോടെ പരിപാടികൾക്ക് തിരശീല വീണു. അഞ്ച് നിലയുള്ള മാളിന്റെ ഒന്നാമത്തെ നിലയിലായിരുന്നു ആഘോഷം

റോക്ക് ലാൻഡിൽ ദീവാളി -കേരള പിറവി ആഘോഷം വർണങ്ങളിൽ മുങ്ങി; വൻജനാവലി പങ്കെടുത്തു  റോക്ക് ലാൻഡിൽ ദീവാളി -കേരള പിറവി ആഘോഷം വർണങ്ങളിൽ മുങ്ങി; വൻജനാവലി പങ്കെടുത്തു  റോക്ക് ലാൻഡിൽ ദീവാളി -കേരള പിറവി ആഘോഷം വർണങ്ങളിൽ മുങ്ങി; വൻജനാവലി പങ്കെടുത്തു  റോക്ക് ലാൻഡിൽ ദീവാളി -കേരള പിറവി ആഘോഷം വർണങ്ങളിൽ മുങ്ങി; വൻജനാവലി പങ്കെടുത്തു  റോക്ക് ലാൻഡിൽ ദീവാളി -കേരള പിറവി ആഘോഷം വർണങ്ങളിൽ മുങ്ങി; വൻജനാവലി പങ്കെടുത്തു  
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular