Saturday, May 4, 2024
HomeIndiaഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ന്യൂഡല്‍ഹി | ഇന്ത്യയുടെ 50താമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 22 വര്‍ഷത്തെ ന്യായാധിപ ജീവിതത്തിന്റെ ഉടമയായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബര്‍ 10 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന പിതാവ് വൈ വി ചന്ദ്രചൂഡിന്റെ പാതപിന്തുടര്‍ന്നാണ്ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് നീതിന്യായമേഖലയില്‍ എത്തിയത്. 22 വര്‍ഷത്തെ നീതിന്യായ ജീവിതത്തില്‍ നിരവധി സുപ്രധാന വിധി പ്രസ്താവങ്ങള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറപ്പെടുവിച്ചു. 2018 സെപ്തംബറില്‍ ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള വിധിന്യായം ഇതില്‍ പ്രധാനപ്പെട്ടതാണ്. 1976ലെ എഡിഎം ജബല്‍പുര്‍ കേസിലെ വിധിയില്‍ പിതാവ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചിന്റെ സ്വകാര്യത മൗലികാവകാശമല്ലെന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് തിരുത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 377-ാം വകുപ്പ് ഇതോടെ കാലഹരണപ്പെട്ടു.

ആധാറിന്റെ സാധുത സുപ്രിംകോടതി അംഗികരിച്ചപ്പോള്‍ ബെഞ്ചിലെ ഏക വിയോജനസ്വരം ജസ്റ്റിസ് ചന്ദ്രചൂഡിന്റേതായിരുന്നു. വിവാഹേതര ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ വിധിയും എറെ സാമൂഹിക ചലനങ്ങള്‍ക്ക് കാരണമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular