Saturday, May 4, 2024
HomeIndiaഅഴിമതിക്കേസില്‍ ജയിലിലാകും മുമ്ബ് തൃണമൂല്‍ നേതാവിന്റെ ഒരു കോടി ലോട്ടറിയില്‍ CBI അന്വേഷണം

അഴിമതിക്കേസില്‍ ജയിലിലാകും മുമ്ബ് തൃണമൂല്‍ നേതാവിന്റെ ഒരു കോടി ലോട്ടറിയില്‍ CBI അന്വേഷണം

ഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പശ്ചിമ ബംഗാളിലെ തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മൊണ്ടാലിനെതിരെ പുതിയ അന്വേഷണം.
ബിര്‍ഭൂമില്‍ നിന്നുള്ള നേതാവായ മൊണ്ടാലിന് പോലീസ് കസ്റ്റഡിയില്‍ ആവുന്നതിന് മുമ്ബ് ഈ വര്‍ഷം ജനുവരിയില്‍ ഒരു കോടി രൂപ ലോട്ടറി അടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ അന്വേഷണം. മൊണ്ടാലിന് ലോട്ടറി നല്‍കിയെന്ന് കരുതപ്പെടുന്ന കടയുടമ ബാപി ഗംഗോപാധ്യായയെ ബുധനാഴ്ച (നവംബര്‍ 2) ചോദ്യം ചെയ്യുന്നതിനായി സിബിഐ ഉദ്യോഗസ്ഥ‍ര്‍ നിസാം പാലസിലേക്ക് വിളിപ്പിച്ചു.

നിലവില്‍ പശുക്കടത്ത് കേസില്‍ ജയിലില്‍ കഴിയുകയാണ് മൊണ്ടാല്‍. കേസ് അന്വേഷിക്കുന്നതിനിടെയാണ് സിബിഐ അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തിരക്കിയത്. അതിനിടയിലാണ് ഒരു കോടി രൂപ ലോട്ടറി അടിച്ചുവെന്ന് മനസ്സിലായത്.

ബോല്‍പൂരിലുള്ള ഗാംഗുലി ലോട്ടറി എന്ന കടയില്‍ നിന്നാണ് മൊണ്ടാലിന് ലോട്ടറി ടിക്കറ്റ് ലഭിച്ചതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. അനുബ്രത മൊണ്ടാല്‍ സ്വയം ടിക്കറ്റ് വാങ്ങിയതാണോ അതോ ആരെങ്കിലും മുഖേനയാണോ ടിക്കറ്റ് വാങ്ങിയതെന്ന് ഏജന്റിനോട് ചോദിച്ചതായി സിബിഐ പറഞ്ഞു. കൂടാതെ, അനുബ്രതക്ക് മുമ്ബ് എപ്പോഴെങ്കിലും ലോട്ടറി അടിച്ചിട്ടുണ്ടോ എന്നും സിബിഐ ലോട്ടറിക്കട ഉടമയോട് ചോദിച്ചു.

കന്നുകാലി കടത്തിന്‍െറ ഭാഗമായോ കള്ളപ്പണം വെളുപ്പിക്കുന്നതിനോ വേണ്ടിയാവണം ആ ലോട്ടറി ഉപയോഗപ്പെടുത്തിയതെന്നാണ് സിബിഐ അനുമാനിക്കുന്നത്. അനുബ്രത ഉള്‍പ്പെടെ നിരവധി തൃണമൂല്‍ നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഒരു പ്രമുഖ കമ്ബനിയുടെ ലോട്ടറി അടിക്കുന്നുവെന്ന് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതിപ്പെട്ടിരുന്നു. ഈ വിഷയം ശ്രദ്ധയില്‍ പെട്ടതോടെയാണ് സിബിഐയുടെ അന്വേഷണം ശക്തമാക്കിയത്.

അതേസമയം, അനുബ്രതയുടെ അടുത്ത സഹചാരികളില്‍ ഒരാളായ അതനു മജുംദാറിനെയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിരുന്നു. ഏറെക്കാലമായി ബന്ധമുള്ള ആളുകളാണ് അതനുവും അനുബ്രതയും. ഇരുവരും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിയാനാണ് സിബിഐ ഇപ്പോള്‍ ശ്രമിക്കുന്നത്.

മൊണ്ടാല്‍ പിടിയിലായതിന് ശേഷം പശുക്കടത്ത് റാക്കറ്റുകളെ പിടികൂടുന്നതിന് പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം റെയ്ഡുകള്‍ നടന്നിരുന്നു. ഇതോടെ ബംഗാളിലെ പശു വ്യവസായം മൊത്തത്തില്‍ പ്രതിസന്ധിയില്‍ ആയിരുന്നു. പശുക്കളുടെ ഇറക്കുമതിയും കുറഞ്ഞു. ബിര്‍ബും മുതല്‍ മുര്‍ഷിദാബാദ് വരെ നീണ്ടുകിടക്കുന്നതാണ് പശുക്കടത്തെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അനുബ്രത മൊണ്ടാലിന്റെ ബോഡിഗാര്‍ഡ് സെഗള്‍ ഹുസൈനും പശുക്കടത്തില്‍ വലിയ പങ്കുണ്ടെന്നാണ് സിബിഐയുടെ അനുമാനം.

ബിര്‍ഭും മുതല്‍ ഈസ്റ്റ് ബര്‍ധ്വാന്‍ വരെയുള്ള പശു വിപണികളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പാചുണ്ടിയിലെ മാര്‍ക്കറ്റില്‍ നിന്ന് പുഴ മാര്‍ഗവും റോഡ് മാര്‍ഗവും പശുക്കടത്ത് നടക്കുന്നുണ്ടെന്ന് റെയ്ഡില്‍ വ്യക്തമായി. കെട്ടുഗ്രാം, ബിര്‍ഭും മാര്‍ക്കറ്റുകളിലും പശുക്കടത്ത് വ്യാപകമായി നടക്കുന്നുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്. അനുബ്രതയുടെ മകള്‍ സുകന്യ മൊണ്ടാലിന് യോഗ്യതാ പരീക്ഷ പാസ്സാവാതെ അധ്യാപികയായി ജോലി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അഴിമതി നടന്നിട്ടുണ്ടോയെന്ന് സിബിഐ അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular