Saturday, May 4, 2024
HomeIndiaചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റു

ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു.

യു.യു. ലളിതിന്റെ പിന്‍ഗാമിയായിവരുന്ന പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപന്റെ കസേരയില്‍ രണ്ടു വര്‍ഷമുണ്ടാകും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 2024 നവംബര്‍ 24ന് വിരമിക്കും.

1959 നവംബര്‍ 11നാണ് ജനനം. മുംബൈയിലെ കോണ്‍വെന്റ് സ്കൂള്‍ വിദ്യാഭ്യാസത്തിനും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് പഠനത്തിനും ശേഷം ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും അമേരിക്കയിലെ ഹാര്‍വഡ് ലോ സ്കൂളില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും ജുഡീഷ്യല്‍ സയന്‍സില്‍ ഡോക്ടറേറ്റും നേടി.

1998ല്‍ 39ാം വയസ്സില്‍ മുതിര്‍ന്ന അഭിഭാഷകനായി. എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കാലത്ത് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പദവിയിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാജ്പേയി അധികാരത്തിലിരിക്കുമ്ബോള്‍തന്നെ ബോംബെ ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി.

2000 മാര്‍ച്ച്‌ 29നാണ് അഡീഷനല്‍ ജഡ്ജിയായത്. 2013 ഒക്ടോബര്‍ 31ന് അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായി. 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular