Monday, May 6, 2024
HomeKeralaബസിടിച്ച്‌ ഗൃഹനാഥന്‍ മരിച്ച സംഭവം; ഒളിവിലായിരുന്ന ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി

ബസിടിച്ച്‌ ഗൃഹനാഥന്‍ മരിച്ച സംഭവം; ഒളിവിലായിരുന്ന ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി

തോപ്പുംപടി: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച്‌ ഇടക്കൊച്ചി സ്വദേശി ലോറന്‍സ് വര്‍ഗീസ് മരിച്ച സംഭവത്തില്‍ ഒരു മാസമായി ഒളിവിലിരുന്ന ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി.

അപകടത്തിനിടയാക്കിയ ഷാന ബസിന്‍റെ ഡ്രൈവറായിരുന്ന ആലപ്പുഴ എരമല്ലൂര്‍ സ്വദേശി കെ.എച്ച്‌ അനസാണ് (26) അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണമാലി പോലീസ് ഇന്‍സ്പെക്ടര്‍ എസ്‌.രാജേഷിന്‍റെ മുമ്ബാകെ കീഴടങ്ങിയത്.

സംഭവത്തിന് പിന്നാലെ പ്രതി ബംഗളൂരു, മൈസൂരു, സേലം എന്നിവിടങ്ങളിലും അരൂരും ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ പോലീസിനെതിരെ നിരവധി സമരങ്ങള്‍ നടന്നിരുന്നു. മരിച്ച ലോറന്‍സിന്‍റെ പെണ്‍മക്കള്‍ ഉള്‍പ്പെടെ തെരുവില്‍ സമരത്തിനെത്തിയിരുന്നു. അനസിനെ രക്ഷപ്പെടാന്‍ സഹായിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും രണ്ടും തള്ളിയിരുന്നു. പോലീസിന്‍റെആവശ്യപ്രകാരം അഞ്ച് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular