Monday, May 6, 2024
HomeUSAഇന്ത്യൻ അമേരിക്കൻ അരുണ മില്ലർ മെരിലാൻഡിന്റെ ആദ്യ വനിതാ ലെഫ്. ഗവർണർ

ഇന്ത്യൻ അമേരിക്കൻ അരുണ മില്ലർ മെരിലാൻഡിന്റെ ആദ്യ വനിതാ ലെഫ്. ഗവർണർ

മെരിലാൻഡ് സംസ്ഥാനം രണ്ടു അധ്യായങ്ങൾ ചരിത്രത്തിൽ എഴുതിച്ചേർത്തു. അരുണ മില്ലറെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വനിതാ ലെഫ്. ഗവർണറായി തിരഞ്ഞെടുത്തു. ഗവർണർ സ്ഥാനത്തേക്കു സംസ്ഥാനം തീരുമാനിച്ചത് ആദ്യത്തെ ആഫ്രിക്കൻ അമേരിക്കനെയാണ് — വെസ് മൂർ. (ഇരുവരും ചിത്രത്തിൽ).

ഹൈദരാബാദിൽ നിന്നു 7 വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം യുഎസിൽ എത്തിയ മില്ലർ (58) 2010 മുതൽ 2018 വരെ സംസ്ഥാന ഹൗസിൽ അംഗമായിരുന്നു. മിസൂറി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് സിവിൽ എൻജിനീയറിങ് ബിരുദമെടുത്ത അവർ 25 വര്ഷം മോണ്ട്ഗോമറി കൗണ്ടി ഗതാഗത വകുപ്പിൽ ജോലി ചെയ്തു.

ഡേവ് മില്ലറിനും അരുണയ്ക്കും മൂന്ന് പെണ്മക്കളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular