Sunday, May 5, 2024
HomeKeralaതിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന് സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച്‌ യുവാക്കള്‍

തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന് സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച്‌ യുവാക്കള്‍

തിരുവനന്തപുരം: ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച്‌ സര്‍ക്കാര്‍ ജീവനക്കാരന് യുവാക്കളുടെ ക്രൂരമര്‍ദനം.
നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദനമേറ്റത്. ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളാണ് പ്രദീപിനെ മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം.

മര്‍ദനമേറ്റ പ്രദീപിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റിട്ടും പോലീസ് കേസെടുത്തില്ലെന്ന് പ്രദീപ് ആരോപിച്ചു. മറ്റാരോ ഹോണ്‍ അടിച്ചതിനാണ് തന്നെ മര്‍ദിച്ചതെന്നും ഹോണ്‍ അടിച്ചത് താനല്ലെന്ന് പറഞ്ഞിട്ടും അസഭ്യ വര്‍ഷവുമായി മര്‍ദനം തുടര്‍ന്നതായും പ്രദീപ് പറഞ്ഞു.

സംഭവത്തില്‍ കരമന പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും പ്രതികളെ ഇതുവരെ പിടികൂടാനായില്ല. പ്രദീപിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular