Thursday, May 9, 2024
HomeIndiaതനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തത് കള്ളക്കേസ്; എംഎല്‍എ സ്ഥാനം രാജിവെച്ച്‌ എന്‍സിപി നേതാവ് ജിതേന്ദ്ര അവാദ്

തനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തത് കള്ളക്കേസ്; എംഎല്‍എ സ്ഥാനം രാജിവെച്ച്‌ എന്‍സിപി നേതാവ് ജിതേന്ദ്ര അവാദ്

മുംബൈ: എന്‍സിപി നേതാവ് ജിതേന്ദ്ര അവാദ് എംഎല്‍എ സ്ഥാനം രാജിവച്ചു. മറാത്തി സിനിമയായ ഹര്‍ഹര്‍ മഹാദേവിന്‍റെ പ്രദര്‍ശനം നിര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ പൊലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തുവെന്ന് നിയമസഭാംഗത്വം രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിക്കവെ അവാദ് പറഞ്ഞു.
തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് മുംബൈ പൊലീസ് ഐപിസി സെക്ഷന്‍ 354 പ്രകാരം അവാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. മുംബൈ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് ശേഷം ജനക്കൂട്ടത്തെ മാറ്റി എംഎല്‍എയ്ക്ക് പോകാന്‍ വഴി കണ്ടെത്തുന്നതിനിടെ അവാദ് തന്നെ തള്ളിമാറ്റിയെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഛത്രപതി ശിവജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ഹര്‍ഹര്‍ മഹാദേവ് എന്ന സിനിമയുടെ പ്രദര്‍ശനം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ മുന്‍മന്ത്രി കൂടിയായ ജിതേന്ദ്ര അവാദിനെ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. കേസില്‍ ശനിയാഴ്‌ച കോടതി ജാമ്യം അനുവദിച്ചിരുന്നു.
‘ഐപിസി സെക്ഷന്‍ 354 ഉള്‍പ്പെടെ രണ്ട് വ്യാജ കേസുകളാണ് തനിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

എംഎല്‍എ സ്ഥാനം രാജി വയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇത്തരം പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ഞാന്‍ പോരാടും. ജനാധിപത്യത്തിന്‍റെ കൊലപാതകം എനിക്ക് കണ്ടുനില്‍ക്കാന്‍ കഴിയില്ല. ഇതിനെതിരെ ഞാന്‍ പോരാടും’, അവാദ് ട്വിറ്ററില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular