Sunday, April 28, 2024
HomeKeralaവ്യാജ രജിസ്‌ട്രേഷനിലൂടെ വാഹന വില്‍പന: നാല് വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

വ്യാജ രജിസ്‌ട്രേഷനിലൂടെ വാഹന വില്‍പന: നാല് വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

ണ്ണൂര്‍: വ്യാജ രജിസ്‌ട്രേഷനിലൂടെ വാഹന വില്‍പന നടത്തിയ സംഘം നാലു വര്‍ഷത്തിനു ശേഷം മാഹി പൊലീസിന്‍്റെ പിടിയിലായി.
2018ല്‍ മാഹി ജില്ലയിലെ പളളൂര്‍ പൊലീസില്‍ ചെമ്ബ്ര സ്വദേശി പ്രദീപന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം. പ്രദീപിന്‍റെ മകന്‍ കോട്ടയം സ്വദേശി ലിനീഷ് ജയിംസ് എന്നയാള്‍ മുഖാന്തിരം DL 15 J 7870 എന്ന നമ്ബറിലുള്ള ഒരു ബുള്ളറ്റ് വാങ്ങിയിരുന്നു. റീ രജിസ്‌ട്രേഷനായി മാഹി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ അപേക്ഷിച്ചപ്പോഴാണ് വ്യാജ നമ്ബറിലുള്ള വണ്ടിയാണെന്ന് തെളിഞ്ഞത്. മാഹി സിഐഎ ശേഖര്‍, എഎസ്‌ഐമാരായ കിഷോര്‍ കുമാര്‍, എം സുനില്‍കുമാര്‍, പ്രസാദ് പി വി, ഹെഡ് കോണ്‍സ്റ്റബിള്‍ വിനീഷ് കുമാര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം ഡല്‍ഹി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ ആഷ് മുഹമ്മദ് എന്ന ബാബുഖാന്‍, കിഷോര്‍ കുമാര്‍ എന്ന അംഗിള്‍ജി എന്നിവരെ മാഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്‌ക്രാപ്പ്‌ ഷോപ്പില്‍ നിന്നുമാണ് ഇവര്‍ വാഹനങ്ങള്‍ വാങ്ങി വ്യാജ നമ്ബറില്‍ വില്‍പ്പന നടത്തുന്നത്. ന്യൂഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയതിനു ശേഷമാണ് പ്രതികളെ മാഹിയിലെത്തിച്ചത്. പ്രതികളെ മാഹി കോടതി റിമാന്‍ഡ് ചെയ്‌തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular