Friday, April 26, 2024
HomeKeralaകെ സുധാകരന് ശാസ്ത്രാവബോധത്തിൻ്റെ കുറവെന്ന് എ വിജയരാഘവൻ - ആർഭാടത്തിൽ പോയി മയങ്ങരുതെന്ന് പന്ന്യന്‍

കെ സുധാകരന് ശാസ്ത്രാവബോധത്തിൻ്റെ കുറവെന്ന് എ വിജയരാഘവൻ – ആർഭാടത്തിൽ പോയി മയങ്ങരുതെന്ന് പന്ന്യന്‍

മിനിമം അറിവുള്ള ആർക്കും മനസിലാകുന്ന തട്ടിപ്പാണ് നടന്നതെന്നും ഇത് മനസിലാക്കാനുള്ള സാമാന്യ വിവേകം രാഷ്ട്രീയ പ്രവർത്തകർക്ക് വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു.

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും (sudhakaran) സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലും (monson mavunkal) തമ്മിലുള്ള ബന്ധം അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെ സുധാകരന് ശാസ്ത്രാവബോധത്തിന്റെ കുറവുണ്ട്. നടന്നത് സൂപ്പർ തട്ടിപ്പെന്നും വിജയരാഘവൻ (a vijayaraghavan) പറഞ്ഞു

മിനിമം അറിവുള്ള ആർക്കും മനസിലാകുന്ന തട്ടിപ്പാണ് നടന്നതെന്നും ഇത് മനസിലാക്കാനുള്ള സാമാന്യ വിവേകം രാഷ്ട്രീയ പ്രവർത്തകർക്ക് വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു. ഡോ.മോൻസൻ ത്വക്ക് രോഗ വിദഗ്ധൻ ആണെന്ന് ആര് പറഞ്ഞു. സുധാകരൻ്റെ ന്യായം സാമാന്യ യുക്തിക്ക് ചേരുന്നതല്ല. ആർഭാടത്തിൽ പോയി മയങ്ങരുത്. തട്ടിപ്പ് തിരിച്ചറിയാനുള്ള ബുദ്ധി വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular