Sunday, May 5, 2024
HomeKeralaഇതൊന്നും എംവിഡി കാണുന്നില്ലേ; കാഴ്ചക്കാരെ അമ്ബരപ്പിച്ച്‌ തലതിരിഞ്ഞ് ഓടുന്ന കാര്‍

ഇതൊന്നും എംവിഡി കാണുന്നില്ലേ; കാഴ്ചക്കാരെ അമ്ബരപ്പിച്ച്‌ തലതിരിഞ്ഞ് ഓടുന്ന കാര്‍

വാഹനം രൂപമാറ്റം ചെയ്യുന്നതും, ഇതിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുക്കുന്നതും കേരളത്തിലെ സ്ഥിരം വാർത്തയാണ്.

കേരളത്തിലെ എംവിഡി വിദേശരാജ്യങ്ങളെ മാതൃകയാക്കാൻ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. കാരണം പല വിദേശരാജ്യങ്ങളിലും മോഡിഫിക്കേഷൻ നിയമങ്ങള്‍ക്ക് അയവുണ്ട്. എന്നാല്‍ വിദേശികളെ അടക്കം അമ്ബരപ്പിലാക്കി അമേരിക്കൻ തെരുവുകളിലൂടെ സഞ്ചരിക്കുന്ന ഒരു കാറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

തലകീഴായി റോഡിലൂടെ നീങ്ങുന്ന വാഹനമാണ് കാഴ്ചക്കാരില്‍ കൗതുകമുണർത്തുന്നത്. നാലു ചക്രങ്ങളും ആക്സിലും ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം തലകീഴായാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. തലകീഴായി മിഥ്യാബോധം നല്‍കുന്ന തരത്തില്‍ വിദഗ്ധമായാണ് കാർ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്റ്റെബിലിറ്റിയും സുരക്ഷയും ഉറപ്പാക്കിയാണ് നിർമ്മാണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular