Sunday, May 5, 2024
HomeGulfലോകകപ്പ് ഫൈനല്‍ യൂട്യൂബിലും കാണാം

ലോകകപ്പ് ഫൈനല്‍ യൂട്യൂബിലും കാണാം

ദോഹ: അറബ് മേഖല ആദ്യമായി വേദിയൊരുക്കുന്ന ലോകകപ്പ് ഫുട്ബാളിന്‍െര്‍ ഫൈനല്‍ പോരാട്ടം ബീന്‍ സ്പോര്‍ട്സിന്‍െറ യൂ ട്യൂബ് ചാനല്‍ വഴിയും സംപ്രേഷണം ചെയ്യും.

ലോകകപ്പിന്‍െറ വിജയകരമായ സമാപനം, മേഖലയിലെ പരമാവധി കാഴ്ചക്കാരിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് ബീന്‍ സ്പോര്‍ട്സ് ‘ഫ്രീ ടു എയര്‍ചാനല്‍, യൂ ട്യൂബ് വഴിയും ഫൈനല്‍ സംപ്രേക്ഷണം ചെയ്യുന്നത്.

അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മധ്യപൂര്‍വേഷ്യ, വടക്കന്‍ ആഫ്രിക്ക (മെന) മേഖലയിലെ 24രാജ്യങ്ങളില്‍ ലോകകപ്പിന്‍െറ സംപ്രേഷണ അവകാശം ഖത്തറിന്‍െറ ഉടമസ്ഥതയിലുള്ള ബീന്‍ സ്പോര്‍ട്സിനാണ്. നവംബര്‍ 20ന് കിക്കോഫ് കുറിച്ച ലോകകപ്പ് പോരാട്ടത്തിന് 500കോടി കാഴ്ചക്കാര്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഞായറാഴ്ചത്തെ അര്‍ജന്‍റീന- ഫ്രാന്‍സ് കിരീടപ്പോരാട്ടം ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും കാഴ്ചക്കാരുള്ള കായിക മത്സരമായി മാറും. ഡിസംബര്‍ 18ലെ ഫൈനല്‍ അറബ് ലോകത്തിനും ഫുട്ബാളിനും ചരിത്ര നിമിഷമാവുന്ന പശ്ചാത്തലത്തില്‍ പരമാവധി ജനങ്ങള്‍ക്ക് ലോകകപ്പ് കാണാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ബീന്‍ മെന സി.ഇ.ഒ മുഹമ്മദ് അല്‍ സുബൈഇ പറഞ്ഞു. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മുതലാണ് കിരീടപ്പോരാട്ടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular