Sunday, May 5, 2024
HomeGulfഇന്നത്തെ കളി നിയന്ത്രിക്കാന്‍ അബ്ദുറഹ്മാന്‍ അല്‍ ജാസിം

ഇന്നത്തെ കളി നിയന്ത്രിക്കാന്‍ അബ്ദുറഹ്മാന്‍ അല്‍ ജാസിം

ദോഹ: ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫ് മത്സരം ഖത്തറിെന്‍റ അബ്ദുറഹ്മാന്‍ അല്‍ ജാസിം നിയന്ത്രിക്കും.

ഖത്തറില്‍ നിന്ന് തന്നെയുള്ള താലിബ് അല്‍ മര്‍രിയും സഈദ് അഹ്മദ് അല്‍ മഖാലിദും അസിസ്റ്റന്‍റുമാരായി അല്‍ ജാസിമിനൊപ്പമുണ്ടാകും.

നവംബര്‍ 21ന് നടന്ന അമേരിക്ക-വെയില്‍സ് മത്സരം നിയന്ത്രിച്ചിരുന്നത് ഈ മൂവര്‍ സംഘമായിരുന്നു. ഇവരുടെ രണ്ടാമത്തെ മത്സരമാണ് ഇന്ന് നടക്കുക. അതേസമയം, ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന പ്രഥമ ഖത്തരി റഫറിയായി അബ്ദുറഹ്മാന്‍ അല്‍ ജാസിം നേരത്തെ ചരിത്രത്തിലിടം നേടി. ലുസൈല്‍ സ്റ്റേഡിയത്തില്‍ നാളെ നടക്കാനിരിക്കുന്ന അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനല്‍ നിയന്ത്രിക്കുന്നതിനുള്ള ചുമതല പോളിഷ് റഫറിയായ സിമോണ്‍ മാര്‍സിനിയാക്കിനാണ്. പാവല്‍ സോക്കോള്‍നിക്കി, ടോമാസ് ലിസ്റ്റ്കിവിച്സ് എന്നിവരാണ് അസി.റഫറിമാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular