Sunday, May 5, 2024
HomeIndiaറയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടി; ബി.ജെ.പി ജില്ലാസെക്രട്ടറി അറസ്റ്റില്‍

റയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടി; ബി.ജെ.പി ജില്ലാസെക്രട്ടറി അറസ്റ്റില്‍

വിരുദുനഗര്‍: റയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു സഹപ്രവര്‍ത്തകനായ നേതാവില്‍ നിന്നും പണം തട്ടിയ കേസില്‍ ബി.ജെ.പി ജില്ലാസെക്രട്ടറി അറസ്റ്റില്‍.
തമിഴ്നാട് വിരുദുനഗര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി കളിയരസനെയാണു ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയായ ജില്ലാ പ്രസിഡന്റിനായി ക്രൈം ബ്രാഞ്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ശിവകാശിയില്‍ നിന്നുള്ള ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം പാണ്ഡ്യന്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. വിരുദുനഗര്‍ വെസ്റ്റ് ജില്ലാ പ്രസിഡന്റായിരുന്ന വി.കെ.സുരേഷിനോടും സെക്രട്ടറി കളിയരശനോടും മകനു കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സഹായിക്കണെന്നു പാണ്ഡ്യന്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നു റയില്‍വേയില്‍ ജോലിവാങ്ങി നല്‍കാമെന്ന് ഇരുവരും വാഗ്ദാനം നല്‍കി. ചെലവിലേക്കായി 11 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. 2017ലായിരുന്നു ഇവര്‍ പണം കൈപ്പറ്റിയത്. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ജോലി കിട്ടാത്തിനെ തുടര്‍ന്നു പാണ്ഡ്യന്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ രണ്ടുലക്ഷം രൂപ മാത്രമാണു തിരകെ നല്‍കിയത്.

തുടര്‍ന്നു കഴിഞ്ഞ വര്‍ഷം പാണ്ഡ്യന്‍ ജില്ലാ ക്രൈം ബ്രാഞ്ചിനു പരാതി നല്‍കി. ക്രൈം ബ്രാഞ്ച് ‍െ‍ഡപ്യൂട്ടി സുപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു ബി.ജെ.പി ജില്ലാ സെക്രട്ടറിയായ കളിയരശനെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ജില്ലാ പ്രസി‍ഡന്റ് സുരേഷ് ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular