Sunday, May 5, 2024
HomeIndiaഅഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക ഒന്നാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞു; അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക ഒന്നാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞു; അധ്യാപിക അറസ്റ്റില്‍

ല്‍ഹി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക ഒന്നാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞു. രാജ്യ തലസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ആണ് ക്രൂര സംഭവം നടന്നത്.
പരുക്കേറ്റ വന്ദന എന്ന കുട്ടി ഗുരുതരാവസ്ഥയിലാണ്. സംഭവത്തില്‍ അധ്യാപിക ഗീത ദേശ്‌വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി നഗര്‍ നിഗം ബാലിക വിദ്യാലയത്തില്‍ രാവിലെ 11.15ഓടെയാണ് സംഭവം. വിദ്യാര്‍ഥിനിയെ കത്രിക കൊണ്ട് ആക്രമിക്കുകയും ദേഷ്യത്തില്‍ ഒന്നാംനിലയിലെ ക്ലാസ്മുറിയില്‍നിന്നും വലിച്ചെറിയുകയുമായിരുന്നു. കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ റിയ എന്ന അധ്യാപിക ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. താഴെ വീണ പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular