Sunday, May 5, 2024
HomeIndiaഐശ്വര്യ റായിയുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട്: യു.പിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഐശ്വര്യ റായിയുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട്: യു.പിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

നോയിഡ: സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ബോളിവുഡ് നടി ഐശ്വര്യ റായിയുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെക്കുകയും ചെയ്ത മൂന്ന് വിദേശികളെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

1.81 കോടി രൂപ തട്ടിയെടുത്തുവെന്ന റിട്ടയേര്‍ഡ് ആര്‍മി കേണലിന്റെ പരാതിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ഇവര്‍ക്കെതിരെ വഞ്ചനാക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്താനിടയാക്കിയത്. ഇവരില്‍ രണ്ടുപേര്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ഘാനയില്‍ നിന്നുമുള്ളയാളാണ്.

പരിശോധനയില്‍ 3000 യു.എസ്. ഡോളര്‍ (രണ്ടര ലക്ഷം രൂപ), 10,500 പൗണ്ട്‌സ് (10.60 ലക്ഷം) എന്നിവ പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് വര്‍മ അറിയിച്ചു. 10.76 കോടിയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി പിടികൂടിയതായും പറഞ്ഞു. വ്യാജ യു.എസ് ഡോളറുകളും ബ്രിട്ടീഷ് പൗണ്ടും കണ്ടെത്തിയെന്നും വ്യക്തമാക്കി. വ്യാജ പാസ്‌പോര്‍ട്ടില്‍ ഐശ്വര്യ റായിയുടെ ചിത്രം പതിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular