Saturday, May 4, 2024
HomeKeralaപോലീസിലെ ക്രിമിനല്‍: നിരവധി കേസുകളില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ പി.ആര്‍. സുനുവിനെ പിരിച്ചുവിടാന്‍ നടപടി ആരംഭിച്ചു

പോലീസിലെ ക്രിമിനല്‍: നിരവധി കേസുകളില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ പി.ആര്‍. സുനുവിനെ പിരിച്ചുവിടാന്‍ നടപടി ആരംഭിച്ചു

തിരുവനന്തപുരം: നിരവധി കേസുകളില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ നടപടി ആരംഭിച്ചു.
ഇന്‍സ്പെക്ടര്‍ പി.ആര്‍. സുനുവിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സര്‍വീസില്‍ നിന്നും പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുനുവിന് ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കൂട്ടബലാല്‍സംഗം കേസില്‍ ആരോപണം വിധേയാനായതിനെ തുടര്‍ന്ന് ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്പെകറായിരുന്ന സുനു നിലവില്‍ സസ്പെഷനിലാണ്. 15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ് ഇയാള്‍.

കഴിഞ്ഞ ജനുവരിയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സുനുവിനെതിരെ വകുപ്പ്തല അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷിച്ചിരുന്നു.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ തയാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷമ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളിയില്‍ മാങ്ങ മോഷ്ടിച്ച പോലീസുകാരനെയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പോലീസുകാരനെയും പിരിച്ചുവിടാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular