Sunday, May 5, 2024
HomeIndiaഅമിതമദ്യപാനത്തെ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

അമിതമദ്യപാനത്തെ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

ര്‍ത്താവിന്റെ അമിത മദ്യപാനത്തെ തുടര്‍ന്ന് കുത്തിക്കൊന്ന് ഭാര്യ. ഉത്തര്‍പ്രദേശിലെ പീര്‍പൂര്‍ സ്വദേശി വിനയ് രാജ്(27) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. കൊലപാതകത്തില്‍ വിനയ് രാജിന്റെ ഭാര്യ രാധയെ പൊലീസ് അറസ്റ്റ് ചെയ്തു.

വിനയ് രാജിന്റെ അമിത മദ്യാപനവുമായി ബന്ധപ്പെട്ട് വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച്ച രാത്രി മദ്യപിച്ചെത്തിയ വിനയ് രാജുവമായി രാധ വഴക്കുണ്ടാക്കി. തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ വിനയ് രാജിനെ കുത്തിക്കൊല്ലുകയായിരുന്നു.

ഞായറാഴ്ച്ച പുലര്‍ച്ചെ പൊലീസ് സ്റ്റേഷനിലെത്തിയ രാധ ഭര്‍ത്താവിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയെന്ന് പരാതി നല്‍കി. എന്നാല്‍, പ്രഥമദൃഷ്ട്യാ രാധയുടെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപ്പെടുത്തിയത് താനാണെന്ന് രാധ സമ്മതിച്ചത്. വിനയ് രാജിന്റെ സഹോദരന്റെ പരാതിയില്‍ രാധയെ പൊലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular