Saturday, May 4, 2024
HomeIndiaമോദിക്കെതിരെ വ്യാജവാര്‍ത്ത: ആജ് തക് ലൈവ് ഉള്‍പ്പെടെ 3 യുട്യൂബ് ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ പൂട്ട്

മോദിക്കെതിരെ വ്യാജവാര്‍ത്ത: ആജ് തക് ലൈവ് ഉള്‍പ്പെടെ 3 യുട്യൂബ് ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ പൂട്ട്

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച്‌ 33 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള മൂന്ന് യുട്യൂബ് ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ പൂട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടക്കമുള്ളവര്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച്‌ ന്യൂസ് ഹെഡ്‌ലൈന്‍സ്, സര്‍ക്കാരി അപ്‌ഡേറ്റ്, ആജ് തക് ലൈവ് എന്നീ യുട്യൂബ് ചാനലുകള്‍ പിടികൂടിയതായി കേന്ദ്രം അറിയിച്ചു.

സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധനാ യൂണിറ്റാണ് ഈ മൂന്ന് ചാനലുകള്‍ക്കെതിരെയും അന്വേഷണം നടത്തിയതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. യൂണിറ്റ് 40ലധികം വസ്തുതാ പരിശോധനകള്‍ നടത്തിയതായും പ്രധാനമന്ത്രി മോദി, ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഇവിഎം വോട്ടിംഗ് സംവിധാനം എന്നിവയെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന നിരവധി വീഡിയോകള്‍ കണ്ടെത്തിയതായും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വീഡിയോകള്‍ 30 കോടിയിലധികം ആളുകള്‍ കണ്ടതായി സര്‍ക്കാര്‍ അറിയിച്ചു.

ടിവി ചാനലുകളുടെ ലോഗോകളും പ്രമുഖ വാര്‍ത്താ അവതാരകരുടെ ചിത്രങ്ങളും ഉപയോഗിച്ച്‌ വാര്‍ത്ത ആധികാരികമാണെന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി പ്രസ്താവനയില്‍ പറയുന്നു. ചാനലുകള്‍ അവരുടെ വീഡിയോകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും യുട്യൂബില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച്‌ ധനസമ്ബാദനം നടത്തുകയും ചെയ്യുന്നതായി കണ്ടെത്തിയതായും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular