Tuesday, May 7, 2024
HomeIndia'പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ഇന്ത്യയുടെ പിതാവ്': അമൃത ഫഡ്‌നാവിസ്

‘പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ഇന്ത്യയുടെ പിതാവ്’: അമൃത ഫഡ്‌നാവിസ്

മുംബൈ: പ്രധാനമന്ത്രിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച്‌ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്.

നാഗ്പൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്ബോഴായിരുന്നു അമൃതയുടെ പരാമര്‍ശം. മഹാത്മാഗാന്ധി ആരാണെന്ന ചോദ്യത്തിനായിരുന്നു അമൃതയുടെ മറുപടി.

“മഹാത്മാഗാന്ധി രാഷ്ട്രപിതാവാണ്, മോദിജി പുതിയ ഇന്ത്യയുടെ പിതാവാണ്. രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ട് – ഒരാള്‍ ഈ കാലഘട്ടത്തില്‍ നിന്ന്, ഒരാള്‍ ആ കാലഘട്ടത്തില്‍ നിന്ന്,” അമൃത മറാത്തിയില്‍ മറുപടി നല്‍കി.

ഇതാദ്യമായല്ല അമൃത മോദിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നത്. 2019ലാണ് ഇതിനു മുമ്ബ് അമൃത സമാനമായ വിശേഷണം മോദിക്ക് നല്‍കിയത്. “നമ്മുടെ രാജ്യത്തിന്റെ പിതാവായ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍ നേരുന്നു – സമൂഹത്തിന്റെ പുരോഗതിക്കായി അശ്രാന്തമായി പ്രവര്‍ത്തിക്കാന്‍ അങ്ങ് ഞങ്ങളെ പ്രചോദിപ്പിക്കുന്നു.” പ്രധാനമന്ത്രിക്കുള്ള സന്ദേശത്തില്‍ അവര്‍ അന്ന് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.

അതേസമയം, അമൃതയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ യശോമതി ഠാക്കൂര്‍ രംഗത്തെത്തി. ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും ആശയങ്ങള്‍ പിന്തുടരുന്നവര്‍ വീണ്ടും വീണ്ടും മഹാത്മാ ഗാന്ധിയെ കൊല്ലാന്‍ ശ്രമിക്കുകയാണ്. നുണകള്‍ ആവര്‍ത്തിച്ചും ഗാന്ധിയെ പോലുള്ള മഹാന്‍മാരെ അപകീര്‍ത്തിപ്പെടുത്തിയും ചരിത്രം മാറ്റിയെഴുതാനുള്ള വ്യഗ്രതയിലാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു‌.

ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും ആശയങ്ങള്‍ പിന്തുടരുന്ന ആളുകള്‍ ഗാന്ധിജിയെ വീണ്ടും വീണ്ടും കൊല്ലാന്‍ ശ്രമിക്കുന്നു. നുണകള്‍ ആവര്‍ത്തിച്ചും ഗാന്ധിജിയെപ്പോലുള്ള മഹാന്മാരെ അപകീര്‍ത്തിപ്പെടുത്തിയും ചരിത്രം മാറ്റിമറിക്കുന്നതിലുള്ള വ്യഗ്രതയിലാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ് യശോമതി താക്കൂര്‍ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular