Tuesday, May 7, 2024
HomeKeralaയാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കല്ലമ്ബലം പുതുശ്ശേരിമുക്ക് കുന്നുവിള പുത്തന്‍വീട്ടില്‍ ബിജു എന്ന 45-കാരനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് 6.30ന് കല്ലമ്ബലം ജങ്ഷനില്‍ നിന്ന് യാത്ര ചെയ്ത കൊല്ലം സ്വദേശിയായ മധ്യവയസ്കയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഓട്ടോയില്‍ നിന്നും പുറത്തേക്ക് ചാടിയ ഇവരുടെ പല്ലുകള്‍ക്കും കീഴ്ത്താടിക്കും പരിക്കുണ്ട്.

വര്‍ക്കല ഡിവൈ.എസ്.പി നിയാസിന്‍റെ നേതൃത്വത്തില്‍ കല്ലമ്ബലം എസ്.ഐ സുധീഷ് എസ്.എല്‍, അഡീഷനല്‍ എസ്.ഐ സത്യദാസ്, ജി.എസ്.ഐ സനില്‍കുമാര്‍, സി.പി.ഒമാരായ സുബൈര്‍, അജില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular