Saturday, May 4, 2024
HomeKeralaചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച സംഭവം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച സംഭവം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍

ങ്ങരംകുളം: കോലളമ്ബ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മയക്ക്മരുന്ന് നല്‍കി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

കാളാച്ചാല്‍ സ്വദേശി പുല്ലൂര് വളപ്പില്‍ നിസാമുദ്ദീന്‍ (22), കോലളമ്ബ് കോലത്ത് സ്വദേശി വാക്കുളങ്ങര അസ് ലം (22) എന്നിവരെയാണ് സി.ഐ ബഷീര്‍ ചിറക്കല്‍ പിടികൂടിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 11 പേരടക്കം 21 പേര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തിരിക്കുന്നത്.

വിദേശത്ത് നിന്നും അവധിക്ക് വന്ന കോലളമ്ബ് സ്വദേശി ഫര്‍ഹല്‍ അസീസിനെയാണ് ഡിസംബര്‍ 24ന് സുഹൃത്തുക്കളായ രണ്ട് പേര്‍ ചേര്‍ന്ന് ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോയത്. സുഹൃത്തിന്റെ സഹോദരിയുമായുള്ള സൗഹൃദത്തെക്കുറിച്ച്‌ അറിയാനാണെന്ന് പറഞ്ഞ് കൊണ്ടുപോയി ഒരു രാത്രിയും ഒരു പകലും കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പ്രതികള്‍ സമാനമായ പല കേസുകളിലും പ്രതികളാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular