Tuesday, May 21, 2024
HomeIndiaത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; സഹകരണത്തിന് സി.പി.എമ്മും കോണ്‍ഗ്രസും

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; സഹകരണത്തിന് സി.പി.എമ്മും കോണ്‍ഗ്രസും

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണ.

സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ത്രിപുരയുടെ ചുമതലയുള്ള എഐസിസി നേതാവ് അജോയ് കുമാറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയും ഇരുപാര്‍ട്ടികളും സഹകരിച്ച്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധാരണയാവുകയും ചെയ്തു. കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അംഗീകാരം നല്‍കാന്‍ ത്രിപുരയില്‍ ഇന്നും നാളെയുമായി സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേരും.

സഹകരണത്തിനതീതമായി സഖ്യമായി മത്സരിക്കണമോയെന്ന് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുമെന്ന് സി.പി.എം വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസും സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും ഏത് സീറ്റില്‍ മത്സരിക്കണമെന്ന് തീരുമാനിക്കാന്‍ സമിതി രൂപീകരിക്കും.

ത്രിപുരയിലെ കോണ്‍ഗ്രസിലെയും ഇടതുപാര്‍ട്ടികളിലെയും പ്രമുഖ നേതാക്കളെ സമിതിയില്‍ ഉള്‍പ്പെടുത്തും. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular